News Desk

2021-03-28 09:16:04 pm IST
ദോഹ: ഖത്തറില്‍ ബി.എം.ഡബ്ല്യുവിന്റെ ചില മോഡലുകള്‍ തിരിച്ച് വിളിച്ച് വാണിജ്യ വ്യവസായ മന്ത്രാലയം. ബി.എം.ഡബ്ല്യു 730 ലി, എക്‌സ് 6 എം, 750 ലി, എക്‌സ് 6 എക്‌സ് ഡ്രൈവ്, എക്‌സ് 6 എം 50 ഐ, എക്‌സ് 5 എക്‌സ് ഡ്രൈവ്, എം 4 കോമ്പറ്റീഷന്‍, എം 850 ഐ എക്‌സ് ഡ്രൈവ്, എം 8 എന്നീ മോഡലുകളാണ് തിരിച്ച് വിളിക്കുന്നത്.

വാഹനങ്ങളിലെ ബ്രേക്ക് തകരാര്‍ മൂലമാണ് 2020-2021ല്‍ നിര്‍മ്മിച്ച ബി.എം.ഡബ്ല്യുവിന്റെ ഈ മോഡലുകള്‍ തിരിച്ച് വിളിക്കുന്നത്. ഖത്തറിലെ ഡീലര്‍ അല്‍ ഫര്‍ദാന്‍ ഓട്ടോമൊബൈല്‍ കമ്പനിയുമായി സഹകരിച്ചാണ് വാണിജ്യ മന്ത്രാലയം ഈ തീരുമാനം എടുത്തിരിക്കുന്നത്. ഖത്തര്‍ പ്രദേശിക പത്രമായ ഗള്‍ഫ് ടൈംസ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്‌.

ഉപഭോക്താക്കളെ പരിരക്ഷിക്കുന്നതിനും വാഹന അറ്റകുറ്റപ്പണികള്‍ ഡീലര്‍മാര്‍ പിന്തുടരുന്നുവെന്ന് ഉറപ്പാക്കുന്നതിനുമാണ് മന്ത്രാലയം ഇത്തരമൊരു നടപടി സ്വീകരിച്ചത്. അറ്റകുറ്റപ്പണികള്‍ തുടരുന്നതിന് ഡീലറുമായി ഏകോപിപ്പിക്കുമെന്നും ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ടെന്ന് ഉറപ്പാക്കാന്‍ ഉപഭോക്താക്കളുമായി ആശയവിനിമയം നടത്തുമെന്നും മന്ത്രാലയം അറിയിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top