News Desk

2021-04-05 05:16:21 pm IST
ദോഹ: റമദാനില്‍ വിലക്കുറവില്‍ ലഭിക്കുന്ന 650 ഉല്‍പ്പന്നങ്ങളുടെ പട്ടിക ഖത്തര്‍ വാണിജ്യ വ്യവസായ മന്ത്രാലയം പുറത്തുവിട്ടു. പ്രമുഖ ഷോപ്പിങ് മാളുകളുമായി സഹകരിച്ചാണ് ഈ സംരഭം നടത്തുന്നത്. ഇന്നു മുതല്‍ നിലവില്‍ വരുന്ന വിലയിളവ് റമദാന്‍ അവസാനിക്കുന്നതുവരെ ഉണ്ടായിരിക്കുന്നതായിരിക്കും.

റമദാനില്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന അടിസ്ഥാന ഉല്‍പ്പന്നങ്ങളാണ് ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ധാന്യപ്പൊടികള്‍, പഞ്ചസാര, അരി, പാസ്ത, കോഴി, എണ്ണ, പാല്‍ തുടങ്ങി ഭക്ഷ്യ, ഭക്ഷ്യേതര വസ്തുക്കള്‍ വിലക്കുറവില്‍ ലഭിക്കും.

പട്ടിക പ്രകാരം ക്യു.എഫ്.എം മാവിന് (5കിലോ) 16 ഖത്തര്‍ റിയാല്‍, ക്യു.എഫ്.എം ഗോതമ്പ് മാവിന് (10 കിലോ) 22.25 റിയാല്‍, ഒലിവ് ഓയില്‍ (500മില്ലി)- 11.25 റിയാല്‍, യാര പ്യുവര്‍ സണ്‍ഫ്ളവര്‍ ഓയില്‍(1.8 ലിറ്റര്‍)- 15 റിയാല്‍, ബലദ്നാ ഫ്രഷ് യോഗര്‍ട്ട് ഫുള്‍ ഫാറ്റ്(2 കിലോഗ്രാം)- 10 റിയാല്‍, ഡാന്‍ഡി ലബന്‍(2 ലിറ്റര്‍)-6.75 റിയാല്‍, ലുര്‍പാര്‍ക്ക് ബട്ടര്‍(400 ഗ്രാം)-14.25 റിയാല്‍, ഡാന്‍ഡി ഓറഞ്ച് ജ്യൂസ്(1.5 ലിറ്റര്‍)-8.25 റിയാല്‍ എന്നിങ്ങനെയാണ് വില.

കഴിഞ്ഞ ഒമ്പത് വര്‍ഷമായി മന്ത്രാലയം ഈ രിതിയില്‍ റമദാനില്‍ വിലക്കുറവ് പ്രഖ്യാപിക്കാറുണ്ട്. ഡിസ്‌കൗണ്ട് വില പാലിക്കുന്നുവെന്ന് ഉറപ്പ് വരുത്താന്‍ മന്ത്രാലയം ഉദ്യോഗസ്ഥര്‍ വാണിജ്യ ഔട്ട്‌ലറ്റുകളില്‍ വ്യാപക പരിശോധന നടത്തും. വാണിജ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച പൂര്‍ണ വിവല വിവര പട്ടിക അറിയാന്‍ ഈ ലിങ്കില്‍ ക്ലിക് ചെയ്യുക.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top