Breaking News
ഖത്തർ അമീർ ഔദ്യോഗിക സന്ദർശനത്തിനായി ടുണീഷ്യയിലെത്തി | ഖത്തർ ജ്വല്ലറി ഷോയിൽ ബോളിവുഡ് നായികാ സോനം കപൂർ താരമായി | നേപ്പാളിൽ ക്രിക്കറ്റ് സ്റ്റേഡിയം നിർമിക്കാൻ ഖത്തർ സഹായം നൽകും | ഇന്ത്യയുമായി മൂന്ന് ബില്യൺ ഡോളറിന്റെ സൈനിക കരാർ ഒപ്പു വെക്കുമെന്ന് ട്രംപ് | ഇന്ത്യകാരായ രണ്ട് തൊഴിലാളികൾക് ദുബായിൽ ജയിൽ ശിക്ഷ | ട്രംപുമായുള്ള അത്താഴ വിരുന്ന് ബഹിഷ്കരിക്കുമെന്ന് മൻമോഹൻ സിങ് | മസ്കറ്റ് വിമാനത്താവളത്തിൽ പുതിയ സപ്ലൈസ് ടെർമിനൽ തുറക്കുന്നു | എയർലൈൻ ടിക്കറ്റിംഗ് സ്റ്റാഫ് ദുബായിൽ 162,000 ദിർഹതിന്റെ തട്ടിപ്പു നടത്തി | ഒമാനിലും ഇതാദ്യമായി കൊറോണ വൈറസ് ബാധ സ്ഥിതീകരിച്ചു | ജോർദാനിലെ പതിനായിരം യുവാക്കൾക്ക് തൊഴിൽ നൽകുമെന്ന് ഖത്തർ അമീർ |
2019-07-13 02:14:11pm IST

ന്യൂഡല്‍ഹി : ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്രമോദി അമേരിക്കയിലേക്ക്. സെപ്തംബറില്‍ മോദി അമേരിക്കയിലേക്ക് പോകുമെന്നാണ് വിദേശകാര്യമന്ത്രാലയ വൃത്തങ്ങള്‍ അറിയിക്കുന്നത്.

ഐക്യരാഷ്ട്രസഭയുടെ 74-ാം പൊതുസമ്മേളനം സെപ്തംബര്‍ 17-നാണ് ആരംഭിക്കുന്നത്. സന്ദര്‍ശന വേളയില്‍ ഹ്യൂസ്റ്റണില്‍ എത്തി അദ്ദേഹം ഇന്ത്യന്‍-അമേരിക്കക്കാരെ അഭിസംബോധന ചെയ്യുമെന്നും കമ്മ്യൂണിറ്റി നേതാക്കള്‍ അറിയിച്ചു.

ന്യൂയോര്‍ക്കില്‍ നടക്കുന്ന ഐക്യരാഷ്ട്രസഭയുടെ വാര്‍ഷിക പൊതുസമ്മേളനത്തില്‍ പങ്കെടുക്കാന്‍ ഈ വര്‍ഷം അവസാനം യുഎസിലേക്ക് പോകുന്ന നരേന്ദ്രമോദി, അമേരിക്കയിലെ ചിക്കാഗോ, ഹ്യൂസ്റ്റണ്‍ എന്നീ നഗരങ്ങളിലെ പ്രവാസികളെയാണ് അഭിസംബോധന ചെയ്യുക. എന്നാല്‍ പ്രധാനമന്ത്രിയുടെ യാത്ര സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ വന്നിട്ടില്ല.

2014ല്‍ ആദ്യമായി ഇന്ത്യന്‍ പ്രധാനമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ മോദി യുഎന്‍ പൊതുസമ്മേളനത്തെ അഭിസംബോധന ചെയ്തു സംസാരിച്ചിരുന്നു. 2014ല്‍ ന്യൂയോര്‍ക്കിലെ മാഡിസണ്‍ സ്‌ക്വയര്‍ ഗാര്‍ഡനിലും 2016ല്‍ സിലിക്കണ്‍ വാലിയിലുമായിരുന്നു ഇതിന് മുമ്പ് അദ്ദേഹം സംസാരിച്ചത്.

Top