News Desk

2021-03-01 06:29:11 pm IST
റിയാദ്: വാഹനങ്ങള്‍ക്കുള്ളില്‍ ഇരുന്ന് കൊവിഡ് പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ അവസരമൊരുക്കി സൗദി ആരോഗ്യ മന്ത്രാലയം. റിയാദ്, മക്ക, മദീന, അബ്ഹ നഗരങ്ങളിലാണ് വാഹനത്തില്‍ വച്ച് വാക്‌സിന്‍ നല്‍കുന്ന സേവനത്തിന് തുടക്കം കുറിച്ചത്. സെഹ്ഹത്തീ ആപ്ലിക്കേഷനില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും ഈ സേവനം ലഭിക്കുന്നതാണ്.

വാക്‌സിനേഷന്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം ഫെബ്രുവരി 18നാണ് മന്ത്രാലയം ആരംഭിച്ചത്. പ്രതിരോധ വാക്‌സിന്‍ സ്വീകരിക്കാന്‍ സ്വയം രജിസ്റ്റര്‍ ചെയ്ത സൗദി പൗരന്മാരുടെ എണ്ണം രണ്ട് ദശലക്ഷം കവിഞ്ഞതായി അധികൃതര്‍ അറിയിച്ചു. ശേഷിക്കുന്ന 26 ദശലക്ഷം സ്വദേശികള്‍ക്ക് 2021 അവസാനത്തോടെ പ്രതിരോധ കുത്തിവയ്പ് പൂര്‍ത്തിയാക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top