News Desk

2021-03-03 01:40:13 pm IST

കോഴിക്കോട്: ടി.വി രാജേഷ് എം.എല്‍.എക്കും ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് പി.എ മുഹമ്മദ് റിയാസിനും ജാമ്യം. എയര്‍ ഇന്ത്യ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി പൊതുമുതല്‍ നശിപ്പിച്ചുവെന്ന് കേസിലാണ് രണ്ട് പേര്‍ക്കും ജാമ്യം ലഭിച്ചത്. 

രണ്ട് ആള്‍ ജാമ്യത്തിലും വിചാരണ വേളയില്‍ മുടങ്ങാതെ കോടതിയില്‍ ഹാജരാകണമെന്ന വ്യവസ്ഥയിലുമാണ് കോഴിക്കോട് സി.ജെ.എം കോടതി ജാമ്യം നല്‍കിയത്.

കഴിഞ്ഞ ദിവസമാണ് ഇരുവരെയും സി.ജെ.എം കോടതി റിമാന്‍ഡ് ചെയ്തത്. വിമാന യാത്രാക്കൂലി വര്‍ധനവിനെതിരെ പ്രതിഷേധിച്ച് 2010-ല്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ കോഴിക്കോട് എയര്‍ ഇന്ത്യയുടെ ഓഫീസ് ഉപരോധിച്ചിരുന്നു. 

ഉപരോധത്തിനിടെയുണ്ടായ അക്രമത്തില്‍ പൊലീസ് നേതാക്കള്‍ക്കെതിരെ കേസെടുത്തു. ഈ കേസില്‍ തുടര്‍ച്ചയായി വിചാരണയ്ക്ക് ഹാജരാകാതിരുന്നതോടെയാണ് ഇവരെ കോടതി റിമാന്‍ഡ് ചെയ്തത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top