News Desk

2021-04-02 01:15:37 pm IST
ദോഹ: രാജ്യത്ത് ഇന്ന് നടക്കുന്ന ഗ്രാന്‍ഡ് മോസ്‌കിലെ ജുമുഅ നമസ്‌കാരത്തിനും ഖുതുബകള്‍ക്കും പ്രമുഖ മതപണ്ഡിതന്‍ മുഹമ്മദ് അല്‍ മഹ്മൂദ് നേതൃത്വം നല്‍കും. 'റമദാന്‍ മുന്നൊരുക്കം' എന്ന വിഷയത്തിലായിരിക്കും അല്‍ മഹ്മൂദ് വിശ്വാസികളെ അഭിസംബോധന ചെയ്യുക. 

രാജ്യത്ത് ജുമുഅ നമസ്‌കാരത്തിനെത്തുന്നവര്‍ എല്ലാവരും കൊവിഡ് പ്രതിരോധ നടപടികള്‍ കൈക്കൊള്ളാന്‍ തയ്യാറാവണം. പള്ളിയിലെത്തുന്നവര്‍ സാമൂഹിക അകലം, മാസ്‌ക് ധരിക്കല്‍ തുടങ്ങിയ പ്രതിരോധ നടപടികളില്‍ യാതൊരു വിട്ടു വീഴ്ചയും കാണിക്കരുതെന്നും മതകാര്യ മന്ത്രാലയം വിശ്വാസികളോട് അറിയിച്ചിട്ടുണ്ട്.


ALSO WATCH



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top