News Desk

2020-10-25 09:31:25 pm IST
ഹൈദരാബാദ്: പൗരത്വ നിയമ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് മുസ്ലിം സഹോദരങ്ങളെ ചിലര്‍ തെറ്റിദ്ധരിപ്പിച്ചെന്ന ആര്‍.എസ്.എസ് തലവന്റെ പ്രസ്താവനയ്‌ക്കെതിരെ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി.

തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ ഞങ്ങള്‍ കുട്ടികളല്ല, സി.എ.എയും എന്‍.ആര്‍.സിയും കൊണ്ട് ഉദ്ദേശിക്കുന്നത് എന്താണെന്ന് നല്ലവാക്കുകള്‍കൊണ്ട് വിശദീകരിക്കാന്‍ ശ്രമിക്കേണ്ടെന്നും ഒവൈസി ഭാഗവതിനെതിരായി ഉന്നയിച്ചു. 

പൗരത്വ നിയമ ഭേദഗതിയും, ദേശീയ പൗരത്വ രജിസ്റ്ററും മുസ്ലിം വിഭാഗത്തിന് എതിരല്ലെങ്കില്‍ അവയില്‍നിന്ന് എല്ലാ മതങ്ങളെപ്പറ്റിയും ഉള്ള പരാമര്‍ശങ്ങള്‍  ഒഴിവാക്കാന്‍ ഒവൈസി ആവശ്യപ്പെട്ടു. പൗരത്വത്തിന്റെ അടിസ്ഥാനം മതമാണെന്ന് പറയുന്ന ഏത് നിയമത്തെയും എതിര്‍ക്കുമെന്നും ഒവൈസി പറഞ്ഞു. നാഗ്പൂരില്‍ നടന്ന ആര്‍.എസ്.എസ് വിജയദശമി റാലിയില്‍ സംസാരിക്കവെയാണ് ആര്‍.എസ്.എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത് സി.എ.എ, എന്‍ആര്‍സി എന്നിവ സംബന്ധിച്ച പരാമര്‍ശങ്ങള്‍ നടത്തിയത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യു

Top