News Desk

2021-10-15 05:03:45 pm IST
നാഗ്പൂര്‍: രാജ്യത്ത് ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന് ആര്‍.എസ്.എസ് മേധാവി മോഹന്‍ ഭാഗവത്. ഒ.ടി.ടി വഴി പ്രദര്‍ശിപ്പിക്കുന്നവയുടെ ഉള്ളടക്കം സര്‍ക്കാര്‍ നിയന്ത്രിക്കണമെന്നും മോഹന്‍ ഭാഗവത് ആവശ്യപ്പെട്ടു. 

ഒ.ടി.ടി പ്ലാറ്റ് ഫോമുകള്‍ വഴി എന്താണ് കാണിക്കുന്നത് എന്നതിന് യാതൊരു നിയന്ത്രണവുമില്ലെന്നും കൊവിഡ് കാലത്ത് ചെറിയ കുട്ടികളുടെ കയ്യില്‍ മൊബൈല്‍ ഫോണ്‍ ലഭിക്കുന്ന സാഹചര്യമാണ് ഉള്ളത്. അവരെന്തൊക്കെയാണ് കാണുന്നത് എന്നതിനേക്കുറിച്ച് രക്ഷിതാക്കള്‍ക്ക് ഒരു ധാരണയുമില്ലെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. 

വിജയദശമി ദിനത്തില്‍ ആര്‍.എസ്.എസ് ആസ്ഥാനത്ത് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവെയാണ് മോഹന്‍ ഭാഗവതിന്റെ ആഹ്വാനം. സ്‌കൂള്‍ വിദ്യാര്‍ഥികളുടെ കയ്യിലെല്ലാം ഇപ്പോള്‍ മൊബൈല്‍ ഫോണുകളുണ്ട്. ഒ.ടി.ടി പ്ലാറ്റ്ഫോമുകളെ കെട്ടഴിച്ചുവിട്ടാല്‍ ഇന്ത്യയ്ക്ക് നാശമുണ്ടാകുമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

അതേസമയം, ബിറ്റ്കോയിനും ലഹരിക്കടത്തും നിയന്ത്രിക്കണമെന്നും ഇവയെല്ലാം ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പണമെത്തിക്കാനുള്ള ഉപാധിയായി മാറുന്നുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. നേരത്തെയും ആര്‍.എസ്.എസ് ഒ.ടി.ടികള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top