News Desk

2021-03-10 11:25:03 am IST
കൊച്ചി: മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചു. കൊച്ചിയിലെ അമൃത ആശുപത്രിയില്‍ വച്ചാണ് മോഹന്‍ലാല്‍ വാക്സിനേഷന്റെ ആദ്യ ഡോസ് സ്വീകരിച്ചത്.



കൊവിഡ് വാക്സിന്‍ എടുക്കേണ്ടത് നമുക്കുവേണ്ടിയും സമൂഹത്തിനു വേണ്ടിയുമാണെന്നും എല്ലാവരും സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം പല ഘട്ടങ്ങളായുള്ള വാക്സിനേഷനില്‍ പങ്കാളികളാകണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.



നടന്‍മാരായ കമല്‍ഹാസന്‍, അനുപം ഖേര്‍, സെയ്ഫ് അലിഖാന്‍, പരേഷ് റാവല്‍, നിര്‍മ്മാതാവ് രാകേഷ് റോഷന്‍, നടി ഹേമമാലിനി എന്നിവരും ഇന്നലെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top