News Desk

2021-03-09 12:36:57 pm IST
ദോഹ: കൊവിഡ് മുന്‍കരുതല്‍ നിര്‍ദേശങ്ങള്‍ ലംഘിച്ചതിന് ഖത്തറില്‍ ഇന്ന് 370 പേര്‍ക്കെതിരെ നടപടി സ്വീകരിച്ചു. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 359 പേരെ ആഭ്യന്തര മന്ത്രാലയ അധികൃതര്‍ പിടികൂടി. 

വാഹനത്തില്‍ അനുവദനീയമായ എണ്ണത്തിലും കൂടുതല്‍ ആളുകളെ കയറ്റി യാത്ര ചെയതതിന് 10 പേര്‍ പിടിയിലായി. ഇഹ്തിറാസ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാത്തതിന് ഒരാളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top