News Desk

2021-03-19 08:54:51 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് സുരക്ഷാ മാനദണ്ഡങ്ങള്‍ ലംഘിച്ച 416 പേര്‍ക്കെതിരെ കൂടി ആഭ്യന്തര മന്ത്രാലയം നടപടി സ്വീകരിച്ചു. മാസ്‌ക് ധരിക്കാത്തതിന് 395 പേര്‍ക്കെതിരെ കേസെടുത്തു. വാഹനത്തില്‍ അനുവദിച്ച പരിധി ലംഘിച്ചതിന് ഏഴ് പേരെയും അറസ്റ്റു ചെയ്തു. 

മൊബൈലില്‍ ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തെ ആറു പേര്‍ക്കെതിരെയും മതിയായ സാമൂഹിക അകലം പാലിക്കാത്ത എട്ടു പേര്‍ക്കെതിരെയും നടപടി സ്വീകരിച്ചിട്ടുണ്ട്. നിയമലംഘകരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top