News Desk

2021-04-12 09:55:57 am IST
ദോഹ: ഖത്തറില്‍ 45 വയസ് കഴിഞ്ഞവരുടെ റെസിഡന്‍സി പെര്‍മിറ്റ് പുതുക്കി നല്‍കില്ലെന്ന വാര്‍ത്ത നിഷേധിച്ച് ഖത്തര്‍ ആഭ്യന്തര മന്ത്രാലയം രംഗത്ത്. മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് വ്യാജ വാര്‍ത്തക്കെതിരെ രംഗത്തെത്തിയത്. 

റെസിഡന്‍സി പെര്‍മിറ്റുകള്‍ പുതുക്കുന്നതുമായി ബന്ധപ്പെട്ട് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ തെറ്റാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ജനങ്ങള്‍ യഥാര്‍ത്ഥ വിവരങ്ങളറിയാന്‍ ഔദ്യോഗിക വെബ്‌സൈറ്റുകളെ ആശ്രയിക്കണമെന്നും മന്ത്രാലയം അറിയിച്ചു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top