News Desk

2021-04-26 12:24:11 pm IST

ദോഹ: ഖത്തറില്‍ രണ്ടു പേരുടെ ജീവന്‍ രക്ഷിച്ച 12 വയസുള്ള ഖത്തരി പെണ്‍കുട്ടിയെയും ഈജിപ്ഷ്യന്‍ യുവതിയെയും ആഭ്യന്തര മന്ത്രാലയത്തിലെ സതേണ്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ ആദരിച്ചു. 

ആരോഗ്യ നില ഗുരുതരമായ തന്റെ കുടുംബാംഗത്തിനു പ്രഥമശുശ്രൂഷ നല്‍കിയതിനാണ് 12 വയസുകാരിയായ റിമാസ് റാഷിദ് അല്‍ മാരിയെ ആദരിച്ചത്. പ്രഥമശുശ്രൂഷ നല്‍കിയതിനു ശേഷം പെണ്‍കുട്ടി വൈദ്യസഹായം ലഭ്യമാക്കുന്നതിനായി ഹെല്‍ത്ത് എമര്‍ജന്‍സി ഹെല്‍പ്പ് ലൈനില്‍ വിളിച്ചതായും മന്ത്രാലയം അറിയിച്ചു.

സീലൈന്‍ ബീച്ചില്‍ കടലില്‍ മുങ്ങിയ ആളെയാണ് ഈജിപ്ഷ്യന്‍ യുവതിയായ ലാറ അലി രക്ഷപ്പെടുത്തിയത്. രണ്ടു പേരെയും സതേണ്‍ സെക്യൂരിറ്റി അഡ്മിനിസ്‌ട്രേഷന്‍ അഭിനന്ദിച്ചു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top