Breaking News
സ്പോൺസറില്ലാതെ നി​​ക്ഷേ​​പ​​ക​​ർ​​ക്ക്​​ താ​​മ​​സാ​​നു​​മ​​തി, പു​​തി​​യ നി​​യ​​മം | സൗദിയുടെ എണ്ണപ്പാടങ്ങളില്‍ വീണ്ടും ആക്രമണം നടത്തുമെന്ന് ഹൂതി വിമതര്‍ | അരാംകോ ; എണ്ണലഭ്യത ഉറപ്പാക്കാൻ ഒരുക്കമാണെന്ന് യു.എ.ഇ. | ഹോങ്കോങ്ങിൽ പ്രക്ഷോഭം ശക്തമാകുന്നു; കോൺസുലേറ്റിലേക്ക് നടത്തിയ മാർച്ച് അക്രമാസക്തമായി | ഖത്തർ - ഇന്ത്യ ഊർജ മേഖലയിലെ വ്യാപാര ബന്ധം ഇരട്ടിയാക്കുന്നു  | അധികാര തുടര്‍ച്ച ലക്ഷ്യമിട്ട് നെതന്യാഹു : ഇസ്രയേലില്‍ ഇന്ന് പൊതുതെരഞ്ഞെടുപ്പ് | സക്കീര്‍ നായിക്കിനെ ഇന്ത്യക്കു കൈമാറണമെന്ന് മോദി ആവശ്യപ്പെട്ടില്ല: മലേഷ്യന്‍ പ്രധാനമന്ത്രി | രാഷ്ട്രപതി ഭവന് സമീപം ഡ്രോണ്‍ പറത്തി ; രണ്ടുപേര്‍ അറസ്റ്റില്‍ | ഖത്തറിൽ വരുന്നു മലയാളികളുടെ ‘കോ​​ളോ’ ടാക്സി | സൗദി ഹൂതി ആക്രമണം : ആഗോള തലത്തില്‍ എണ്ണ വില കുതിക്കുന്നു |
 ദോഹ: രാജ്യത്ത് അപകടരഹിത വേനൽ   ക്യാമ്പയിൻ ആരംഭിച്ചു ഖത്തർ ഗതാഗത മന്ത്രാലയം. കഴിഞ്ഞ വര്ഷങ്ങളിലെ  ക്യാംപെയ്ന്റെ ഫലമായി ഗതാഗത ലംഘനങ്ങളിൽ ഗണ്യമായ കുറവുണ്ടെന്ന് ഗതാഗത ജനറൽ ഡയറക്ടറേറ്റ് അധികൃതർ അറിയിച്ചു.

നിയമം പാലിച്ചു വാഹനമോടിക്കുന്നവരുടെ എണ്ണം വർധിച്ചതിനെക്കുറിച്ച്  ഗതാഗത ബോധവൽകരണ വകുപ്പ് ഡയറക്ടർ കേണൽ മുഹമ്മദ് റാഥി അൽ ഹജിരി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഗതാഗത വകുപ്പുകളുടെയും മാധ്യമങ്ങളുടെയും സഹകരണത്തിലാണു ക്യാംപെയ്ൻ നടത്തുക.

ഇത്തവണത്തെ അപകടരഹിത വേനൽ ക്യാംപെയ്ൻ ജൂലൈ 1 മുതൽ ഓഗസ്റ്റ് 1 വരെയാണ് നടത്തുന്നത് . സുരക്ഷിതമായ ഡ്രൈവിങ്, ഗതാഗത മുൻകരുതലുകൾ എന്നിവയെക്കുറിച്ചെല്ലാം ബോധവൽകരണം നടത്തും. ഗതാഗത പട്രോൾ വകുപ്പ്, പബ്ലിക് റിലേഷൻസ് വകുപ്പ് എന്നിവയുടെ സഹകരണത്തിൽ ഫീൽഡ് ബോധവൽകരണമാണ് കൂടുതലും നടത്തുക.

ദോഹ നഗരത്തിന് അകത്തും പുറത്തുമുള്ള യുവ ഡ്രൈവർമാരെ ലക്ഷ്യമിട്ടാണു പദ്ധതി. ലഘുലേഖകളും വിതരണം ചെയ്യും. ദുഖാൻ ഉൾപ്പെടെയുള്ള പ്രദേശങ്ങളിലും റോഡുകൾ, വാണിജ്യ ചന്തകൾ, നിരത്തുകൾ എന്നിവിടങ്ങളിലെല്ലാമുള്ള ഡ്രൈവർമാരെ കേന്ദ്രീകരിച്ചാണ് പ്രവർത്തനം.


Top