News Desk

2021-06-10 04:04:18 pm IST
ദോഹ:  ഇലക്ട്രോണിക് ട്രാന്‍സാക്ഷന്‍ വലിയ തോതില്‍ വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കും തട്ടിപ്പിനും ഇരയാകാതിരിക്കാന്‍ നിര്‍ദേശം നല്‍കി  ഖത്തര്‍ ആഭ്യന്തര മന്ത്രാലയം. രാജ്യത്തെ മുഴുവന്‍ ജനങ്ങളും താഴെ പറയുന്ന കാര്യങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഉപദേശിച്ചു. 

ഇംഗ്ലീഷ്, ഉറുദു, ഹിന്ദി, ബംഗ്ല, ടകാലോക്, ഇന്‍നേഷ്യന്‍, നേപ്പാളി, സിംഹള, പാസ്‌തോ, തമിഴ് എന്നീ  ഭാഷകളില്‍  ആഭ്യന്തര മന്ത്രാലയം നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിട്ടുണ്ട്. 


നിര്‍ദേശങ്ങള്‍ താഴെപ്പറയുന്നവയാണ്‌

1. ഫോണിലേക്ക് എസ്.എം.എസ് ആയി വരുന്ന ഒടിപി ഒരു കാരണവശാലും ആര്‍ക്കും ഷെയര്‍ ചെയ്യാതിരിക്കുക

2. എന്തെങ്കിലും വിവരം കൈമാറുന്നതിന് മുമ്പ് നിങ്ങള്‍ക്ക് വരുന്ന  കോളുകളുടെയും സന്ദേശങ്ങളുടെയും ആധികാരികത പൂര്‍ണമായും ഉറപ്പ് വരുത്തുക

3. തട്ടിപ്പ് പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൂര്‍ണ്ണ വിവരങ്ങള്‍ സൈബര്‍ സുരക്ഷാ സംഘത്തിന് നല്‍കുക. ഇതിനായി 66815757(മൊബൈല്‍), 2347444(ലാന്റ്ലൈന്‍) എന്നീ നമ്പറുകളിലോ എന്ന ഇമെയില്‍ വിലാസത്തിലോ ബന്ധപ്പെടാവുന്നതാണ്.

4. തട്ടിപ്പുകളെക്കുറിച്ച് ബോധവാന്മാരാക്കുന്നതിന് ഈ വിവരങ്ങള്‍ നിങ്ങളുടെ സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും കൈമാറുക.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക



Top