News Desk

2021-04-28 12:53:40 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് നിയമങ്ങള്‍ ലംഘിച്ച 207 പെര്‍ക്കെതിരെ നടപടിയെടുത്തെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാസ്‌ക് ധരിക്കാത്തതിന് 191 പേര്‍ക്കെതിരെ കേസെടുത്തു. വാഹനത്തില്‍ അനുവദിച്ച പരിധി ലംഘിച്ചതിന് ഒരാള്‍ക്കെതിരെ നടാപടി സ്വീകരിച്ചു. 

സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് 10 പേരെയും മൊബൈലില്‍ ഇഹ്തിറാസ് ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒരാള്‍ക്കെതിരെയും ക്വാറന്റൈന്‍ നിയമങ്ങള്‍ ലംഘിച്ചതിന് നാല് പേര്‍ക്കെതിരെയും മന്ത്രാലയം കേസെടുത്തു.

നിയമലംഘനം നടത്തിയവരെ പബ്ലിക് പ്രോസിക്ക്യൂഷന് കൈമാറി. അതേസമയം, കൊവിഡ് രാജ്യത്ത് വ്യാപിക്കാതിരിക്കാന്‍ എല്ലാവരും സര്‍ക്കാര്‍ പുറപ്പെടുവിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് മന്ത്രാലയം ഓര്‍മിപ്പിച്ചു. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top