News Desk

2021-04-22 12:05:26 pm IST

ദോഹ: ഖത്തറില്‍ കൊവിഡ് പ്രതിരോധ നിയമങ്ങള്‍ ലംഘിച്ച 301 പേര്‍ക്കെതിരെ നിയമനടപടി. മാസ്‌ക് ധരിക്കാത്തതിന് 294 പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. വാഹനത്തില്‍ അനുവദിച്ച പരിധി ലംഘിച്ചതിന് ഒരാള്‍ക്കെതിരെയും കേസെടുത്തു. 

സുരക്ഷിതമായ ശാരീരിക അകലം പാലിക്കാത്തതിന് മൂന്ന് പേരെയും ഇഹ്തിറാസ് ആപ്ലിക്കേഷന്‍ മൊബൈലില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് രണ്ട് പേരെയും ഹോം ക്വാറന്റൈന്‍ ലംഘിച്ചതിന് ഒരാളെയും പബ്ലിക് പ്രോസിക്യൂഷന് കൈമാറി. 

അതേസമയം, രാജ്യത്ത് വിവിധ കൊവിഡ്-19 മുന്‍കരുതല്‍ നടപടികള്‍ ലംഘിക്കുന്ന വ്യക്തികള്‍ക്കെതിരെ നടപടിയെടുക്കാനുള്ള ശ്രമങ്ങള്‍ ആഭ്യന്തര മന്ത്രാലയം അധികൃതര്‍ ശക്തമാക്കിയിട്ടുണ്ട്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top