News Desk

2021-03-02 01:28:29 pm IST
ദോഹ: ഖത്തറില്‍ പൊതുസ്ഥലങ്ങളില്‍ സാമൂഹികഅകലം പാലിക്കാത്തവര്‍ക്കെതിരെയും പൊലീസ് നടപടി. കൊവിഡ് പ്രതിരോധനടപടികളുടെ ഭാഗമായാണിത്. സുരക്ഷിതമായ സാമൂഹിക അകലം പാലിക്കാത്ത കുറ്റത്തിന് അഞ്ച് പേര്‍ക്കെതിരെയാണ് നടപടിയുണ്ടായിരിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ നടത്തിയ പരിശോധനയില്‍ 304 പേര്‍ക്കെതിരെയാണ് കൊവിഡ് നിയമലംഘനത്തിന് അധികൃതര്‍ നിയമനടപടി സ്വീകരിച്ചിരിക്കുന്നത്.

പുറത്തിറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന് 266 പേര്‍ക്കെതിരെയും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് 25 പേര്‍ക്കെതിരെയുമാണ് കേസ് എടുത്തിരിക്കുന്നത്. കൂടാതെ ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്യാത്തതിന് എട്ട് പേര്‍ക്കെതിരെയും അധികൃതര്‍ നടപടി സ്വീകരിച്ചതായി ആഭ്യന്തര മന്ത്രാലയം അധികൃതര്‍ അറിയിച്ചു. 

മാസ്‌ക്ക് ധരിക്കാതെ പൊതുസ്ഥലത്ത് ഇറങ്ങുന്നതിന് ആയരക്കണക്കിന് ആളുകള്‍ക്കെതിരെയാണ് ഇതുവരെ നടപടി സ്വീകരിച്ചിരിക്കുന്നത്. രാജ്യത്ത് കൊവിഡ് രോഗികള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പരിശോധന ശക്തമാക്കിയിരിക്കുകയാണ് അധികൃതര്‍. സാംക്രമിക രോഗങ്ങള്‍ തടയുന്നതിനുള്ള 1990ലെ 17ാം നമ്പര്‍ ഉത്തരവ് പ്രകാരമാണ് നടപടി സ്വീകരിക്കുക. രണ്ട് ലക്ഷം റിയാല്‍ വരെ പിഴയോ അല്ലെങ്കില്‍ മൂന്ന് വര്‍ഷം വരെ തടവോ ആണ് ചുമത്തപ്പെടുക. 
 



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top