News Desk

2021-04-13 03:00:16 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 476 പേര്‍ അറസ്റ്റിലായി. പൊതുസ്ഥലത്ത് മാസ്‌ക് ധരിക്കാത്തതിന് 318 പേരും വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിച്ചതിന് ഒന്‍പത് പേരും പിടിയിലായി. 

സാമൂഹിക അകലം പാലിക്കാത്തതിന് ഇന്ന് പിടിയിലായത് 138 പേരാണ്. ഇഹ്തിറാസ് ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് ഒരാളും അടച്ചിട്ട സ്ഥലങ്ങളില്‍ ഒത്തു കൂടിയതിന് 44 പേരും ഇന്ന് അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. ഇവരെ തുടര്‍ നടപടികള്‍ക്കായി പബ്ലിക് പ്രോസിക്യൂഷനിലേക്ക് റഫര്‍ ചെയ്തു. 

രാജ്യത്ത് കൊവിഡ് -19 മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് ആയിരക്കണക്കിന് ആളുകളെ പബ്ലിക് പ്രോസിക്യൂഷന് മന്ത്രാലയം ഇതുവരെ അയച്ചിട്ടുണ്ട്.

പകര്‍ച്ചവ്യാധി നിയന്ത്രണം സംബന്ധിച്ച 1990 ലെ നിയമം നമ്പര്‍ 17 അടിസ്ഥാനമാക്കിയുള്ള കാബിനറ്റ് തീരുമാനത്തിന് അനുസൃതമായി നിയമ ലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശന ശിക്ഷാ നടപടികളാണ് അധികൃതര്‍ നടപ്പാക്കുന്നത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top