Breaking News
യമനിലെ ഹൂതി ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തതായി സൗദി സഖ്യസേന | ബന്ധം ശക്തമാക്കാൻ ഖത്തർ -ഫ്രാൻസ് : നേതാക്കൾ ചർച്ച നടത്തി | ഖത്തർ അമീർ ന്യൂയോർക്കിൽ എത്തിച്ചേർന്നു | ഖത്തറിനെതിരെ വ്യാജ അകൗണ്ടുകളിൽ സൗദി പൗരന്മാരുടെ അപവാദ പ്രചാരണം | ഖത്തറിൽ സമാന്തര വൈദ്യം നടത്തുന്നയാളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ സമാന്തര വൈദ്യം; ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം | ഖത്തറിൽ പകൽ ചൂട് കൂടും. രാത്രി ഹ്യുമിഡിറ്റി വർധിക്കാനും സാധ്യത | ഖത്തറിലെ വാഹന ഗാരേജുകളിൽ വാഹനമുടമകൾ ചൂഷണം ചെയ്യപെടുന്നുവെന്ന് | ഹൂതികളുടെ ആക്രമണം : ഗള്‍ഫ് മേഖലയിലേക്ക് അമേരിക്കൻ സൈന്യം | ഖത്തറിനെതിരെ രൂക്ഷമായ വിമർശം , യു എ ഇക്കെതിരെ പരിഹാസം |
ഖത്തറിൽ താമസാനുമതി നിയമം ലംഘിച്ച് കഴിയുന്ന പ്രവാസികൾക്ക് തിരികെ പോകാൻ അവസരമൊരുക്കി ആഭ്യന്തര മന്ത്രാലയം. കീഴടങ്ങിയ ശേഷം ഇതുമായി ബന്ധപ്പെട്ട് മടങ്ങി പോകാനുള്ള അപേക്ഷകൾ ആഭ്യന്തര മന്ത്രാലയത്തിലെ സർച്ച് ആൻഡ്  ഫോളോപ്പ്    വകുപ്പിലെ സർവീസ് ഓഫിസിൽ നൽകാൻ കഴിയും.ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 6 വരെയാണ് അപേക്ഷകൾ നൽകാൻ കഴിയുന്നത്.

2 ഷിഫ്റ്റുകളിലായാണ് ഓഫിസിന്റെ പ്രവർത്തനം. രാവിലെ 6 മുതൽ ഉച്ചയ്ക്ക് 1 വരെ വകുപ്പിലെ വിഭിന്ന സേവനങ്ങൾക്കുള്ള അപേക്ഷകളാണ് സ്വീകരിക്കുന്നത്. രാജ്യത്ത് അനധികൃതമായും മറ്റും താമസിക്കുന്ന തൊഴിലാളികളുടെ എണ്ണം കുറയ്ക്കാനും പ്രവാസികളുടെ വരവും പോക്കും താമസവും സംബന്ധിച്ച നിയമം നടപ്പാക്കാനും ലക്ഷ്യമിട്ടാണ് സർച്ച് ആൻഡ് ഫോളോപ്പ് വകുപ്പ് പ്രവർത്തിക്കുന്നത്. സ്വദേശത്തേക്കു മടങ്ങാൻ അപേക്ഷ നൽകുന്നവർ നിയമപരമായ എല്ലാ അവകാശങ്ങളും ആനുകൂല്യങ്ങളും കൈപ്പറ്റി നാട്ടിലേക്ക് മടങ്ങുമെന്നും വകുപ്പ് ഉറപ്പാക്കുന്നുണ്ട്. 
Top