ദോഹ: ഖത്തറിലേക്ക് വരുന്നവര്‍ യാത്രയ്ക്ക് മുന്‍പായി ഇഹ്തിറാസ് പോര്‍ട്ടലില്‍ പ്രീ-രജിസ്റ്റര്‍ ചെയ്യുന്നതിന്റെ പ്രാധാന്യത്തെ കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് ആഭ്യന്തര മന്ത്രാലയം. അബു സമ്ര കര അതിര്‍ത്തി മുഖേനയും ഹമദ് രാജ്യാന്തര വിമാനത്താവളത്തിലൂടെയും ഖത്തറിലേക്ക് എത്തുന്നവര്‍ക്കുള്ള പ്രവേശന നടപടികള്‍ എളുപ്പമാക്കുന്നതിനാണ് ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷന് നിര്‍ബന്ധമാക്കിയതെന്ന് എയര്‍പോര്‍ട്ട് പാസ്പോര്‍ട്ട് വകുപ്പിലെ മേജര്‍ അബ്ദുല്ല അല്‍ ജാസമി വ്യക്തമാക്കി.
ഖത്തറില്‍ കൊവിഡ് വാക്സിനേഷന് പൂര്‍ത്തിയാക്കിയ പൗരന്മാര്ക്കും പ്രവാസി താമസക്കാര്‍ക്കും വിദേശയാത്ര കഴിഞ്ഞു മടങ്ങിയെത്തുമ്പോള്‍ മറ്റ് രേഖകള്‍ സമര്‍പ്പിക്കാതെ വേഗത്തില്‍ തന്നെ ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷനിലൂടെ പ്രവേശനാനുമതി ലഭിക്കുന്നുണ്ട്. രാജ്യത്തിന്റെ പുതിയ യാത്രാ, ക്വാറന്റൈന് നയങ്ങള്‍ അറിയാനും ഹമദ് വിമാനത്താവളത്തിലെ പ്രവേശന നടപടികളും വേഗത്തിലാക്കാനും ഇഹ്തിറാസ് രജിസ്ട്രേഷന് ഗുണകരമാണ്.
എല്ലാ അംഗങ്ങള്‍ക്കും വേണ്ടി ഒരു കുടുംബത്തിലെ ഒരാള്‍ മാത്രം റജിസ്റ്റര്‍ ചെയ്താല്‍ മതി. പൗരന്മാര്ക്കും പ്രവാസി താമസക്കാര്‍ക്കും ഇഹ്തിറാസ് പ്രീ-രജിസ്ട്രേഷന് നിര്‍ബന്ധമല്ല. എന്നാല്‍ സന്ദര്‍ശകര്‍ക്ക് റജിസ്ട്രേഷന് നിര്‍ബന്ധമാണ്. വിസ, പാസ്പോര്ട് നമ്പര്‍, കൊവിഡ് വാക്സിനേഷന് വിവരങ്ങള്‍, വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ്, ഹോട്ടല്‍ ക്വാറന്റൈന് റിസര്‍വേഷന്‍ തുടങ്ങിയ എല്ലാ രേഖകളും സമര്‍പ്പിക്കുകയും വേണം.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക