News Desk

2021-05-03 05:35:18 pm IST


ദോഹ: വീടിനകത്ത് വെച്ച് കുട്ടികള്‍ക്ക് പൊള്ളലേല്‍ക്കാതിരിക്കാന്‍ സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കണമെന്ന് ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു. 

ചൂടുള്ള ഭക്ഷണ-പാനീയങ്ങള്‍ കുട്ടികളില്‍ നിന്ന് അകറ്റി നിര്‍ത്തുക, അടുക്കളയില്‍ തീ കത്തിക്കുന്ന സമയത്ത് കുട്ടികള്‍ സൂക്ഷിക്കുക, വൈദ്യുത ഉപകരണങ്ങള്‍ തൊടാതെ ശ്രദ്ധിക്കുക തുടങ്ങിയ നിര്‍ദേശങ്ങള്‍ ആഭ്യന്തര മന്ത്രാലയം മുന്നോട്ടുവെച്ചു. 

തീപ്പിടിത്തം പോലെയുള്ള അപകടങ്ങള്‍ ഉണ്ടാവാതെ സൂക്ഷിക്കണമെന്നും ഇത്തരം അപകടങ്ങള്‍ തടയാന്‍ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു. 

പാചക ഗ്യാസ് സിലിണ്ടര്‍ അടച്ചെന്ന് ഉറപ്പാക്കുക, എല്ലാ വൈദ്യുത ഉപകരണങ്ങളും ഓഫ് ചെയ്യുക, ദീര്‍ഘകാലത്തേയ്ക്ക് വീട്ടില്‍ നിന്ന് പോകുമ്പോള്‍ ജനലുകളും വാതിലുകളും അടയ്ക്കുക തുടങ്ങിയ സുരക്ഷാ നടപടികള്‍ പാലിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top