ദോഹ: ഖത്തറിലെ സ്വകാര്യ മേഖലയില്‍ ഏപ്രില്‍ മാസത്തില്‍ തൊഴിലന്വേഷകരായ 192 പേരെ റിക്രൂട്ട് ചെയ്യുമെന്ന് തൊഴില്‍ മന്ത്രാലയം അറിയിച്ചു.
ധനകാര്യ, ഇന്‍ഷുറന്‍സ് മേഖലകള്‍ - 74 ജോലികള്‍, ഊര്‍ജം, വ്യവസായം - 27, ഐടി, ടെലികോം മേഖല -24, സേവനങ്ങളും ഗതാഗതവും - 25, റിയല്‍ എസ്റ്റേറ്റ്, കോണ്ട്രാക്ടിംഗ് -12, സ്വകാര്യ സ്ഥാപനങ്ങള്‍ - 26, ഹോസ്പിറ്റാലിറ്റി മേഖല - 4 ജോലികള്‍ എന്നീ മേഖലകളില്‍ സൂചിപ്പിച്ചിട്ടുള്ള ഒഴിവുകളിലേക്കാണ് തൊഴിലന്വേഷകരായ സ്ത്രീകളെയും പുരുഷന്മാരെയും റിക്രൂട്ട് ചെയ്യുകയെന്ന് മന്ത്രാലയത്തിന്റെ സ്റ്റാറ്റിസ്റ്റിക്കല്‍ ബുള്ളറ്റിന് വ്യക്തമാക്കുന്നത്.
ഖത്തര്‍ നാഷണല്‍ ബാങ്ക് (9 ജോലികള്‍), ദോഹ ബാങ്ക് (13), ദുഖാന് ബാങ്ക് (22), ദലാല ബ്രോക്കറേജ് ആന്‍ഡ് ഇന്‍വെസ്റ്റ്മെന്റ് ഹോള്‍ഡിംഗ് കമ്പനി (7), ഖത്തര്‍ ഫൗണ്ടേഷന് (4), ആസ്പയര് സോണ്‍ (12), വോഡഫോണ്‍ ഖത്തര്‍ (17), ബിഇന്‍ സ്പോര്‍ട്സ് (5), കത്താറ ഹോസ്പിറ്റാലിറ്റി (3), മശീറബ് പ്രോപ്പര്‍ട്ടീസ് (2), ഖത്തരി ഡയര്‍ റിയല്‍ എസ്റ്റേറ്റ് കമ്പനി (2), വസീഫ് അസറ്റ് മാനേജ്മെന്റ് കമ്പനി (3), ഖത്തര്‍ പോര്‍ട്ട്സ് മാനേജ്മെന്റ് കമ്പനി (2), അല്‍ റയ്യാന്‍ മീഡിയ ആന്‍ഡ് മാര്‍ക്കറ്റിംഗ് കമ്പനി (3) ) കൂടാതെ ആര്.കെ.എച്ച് (3 ജോലികള്‍) എന്നീ കമ്പനികളാണ് പൗരന്മാര്ക്ക് തൊഴില്‍ നല്കുന്നതില് ഏറ്റവുമധികം സഹകരിച്ച പ്രധാന കമ്പനികളെന്ന് മന്ത്രാലയം വ്യക്തമാക്കി.
ഈ വര്‍ഷാരംഭം മുതല്‍ സ്വകാര്യ മേഖലയിലെ കമ്പനികളിലും സ്ഥാപനങ്ങളിലുമായി 529 പുരുഷന്മാര്ക്കും സ്ത്രീകള്‍ക്കും മന്ത്രാലയം തൊഴിലവസരം നല്കി.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക