2019-07-01 11:05:57am IST
രാജ്യത്ത് ഇന്ന് താപനില ഉയരുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. വടക്കുപടിഞ്ഞാറൻ ഭാഗത്തുനിന്ന് ശക്തമായ കാറ്റ് ചൊവ്വാഴ്ച പുലർച്ചെയോടെ ഖത്തറിന്റെ വടക്കൻ ഭാഗങ്ങളെ ബാധിക്കുമെന്നും , ഇത് ക്രമേണ പകൽ എല്ലാ പ്രദേശങ്ങളിലേക്കും വ്യാപിക്കുമെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകി.

ചൊവ്വാഴ്ച ചൂട് കുടുതലായിരിക്കുമെന്നും അതിനാൽ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെ ലഭിക്കുന്ന  ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ്  ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Top