2018-12-02 07:41:41pm IST
ലോകരാഷ്ട്രങ്ങൾക്ക് മുൻപിൽ വെല്ലുവിളിയായി ഉയർന്നു വന്ന പ്രതിസന്തിയായിരുന്നു സൗദി വിമർശകനും പ്രമുഖ മാധ്യമപ്രവർത്തകനുമായ ജമാൽ ഖാഷോഗിയുടെ കൊലപാതകം. ഒക്ടോബർ മാസം രണ്ടാം തീയതി തുർക്കി ഇസ്താംബുളിലെ സൗദി കോൺസുലേറ്റിൽ അദ്ദേഹം കൊല്ലപ്പെട്ടുവെന്ന വാർത്ത പുറത്തുവന്നപ്പോൾ ചില രാഷ്ട്രങ്ങളും മാധ്യമങ്ങളും അത് അവഗണിച്ചു. എന്നാൽ രണ്ടോ മൂന്നോ ദിവസത്തിനുളിൽ അന്താരഷ്ട്ര സമൂഹം ഈ വിഷയം ഏറ്റെടുത്തു. ലോകത്തിൽ  ജമാൽ ഖാഷോഗി എന്നൊരു മാധ്യമ പ്രവർത്തകൻ ജീവിച്ചിരുന്നുവെന്നും  പലരും തിരിച്ചറിഞ്ഞു. 

ഒക്ടോബർ 2ന്  ഇസ്താംബുളിലെ റിയാദ് കോൺസുലേറ്റിൽ തുർക്കി വനിതാ ഹാറ്റിസ് സെൻഗിസുമായി   നടക്കാനിരിക്കുന്ന വിവാഹത്തിന്റെ ഔദ്യോഗിക രേഖകൾ  ശരിയാക്കാൻ  എത്തിയ  ഖഷോഗി പിന്നീട് അപ്രത്യക്ഷമാകുകയായിരുന്നു. പിന്നീട്  അദ്ദേഹം കൊല്ലപ്പെട്ടുവെന്ന് തുർക്കി  സ്ഥിരീകരിച്ചു.എന്നാൽ വിഷയം സങ്കിർണമാകാൻ കാരണം തുർക്കി പ്രസിഡന്റ് റജബ് തയ്യിബ് എർദോഗന്റെ നിലപാടുകളാണ്. സൗദി കിരീടവകാശി മുഹമ്മദ് ബിൻ സൽമാന്റെ അറിവോടെയാണ് ഈ കൊലപാതകം നടന്നതെന്നും തുർക്കി ഈ വിഷയത്തിൽ കുടുതൽ നടപടികൾ സ്വീകരിക്കുമെന്ന് നിലപാടുകളാണ് അതിന് വഴിയൊരുക്കിയത്.  സൗദി വിമർശകനയ വാഷിംഗ്‌ടൺ പോസ്റ്റ് ലേഖകന്റെ കൊലപാതകത്തിൽ പ്രതി സ്ഥാനത്തു  സൗദി  ഭരണകൂടണമാണെന്ന് ആഗോളതലത്തിൽ വ്യാപിച്ചു.

എന്നാൽ ആദ്യ ഘട്ടത്തിൽ  എന്നാൽ ഈ ആരോപണങ്ങൾ നിക്ഷേധിച്ച സൗദി ഭരണകുടം ഒടുവിൽ ഖഷോഗി കൊല്ലപ്പെട്ടുവെന്ന് കുറ്റസമ്മതം നടത്തി. എന്നാൽ ഈ കുറ്റസമ്മതം സൗദി ഭരണകുടം ചില അസാധാരണ സാഹചര്യത്തിൽ സ്വീകരിച്ചതാണ്. ജര്‍മ്മനി, ഫ്രാന്‍സ്, യുകെ , അമേരിക്ക തുടങ്ങിയ രാജ്യങ്ങൾ ഈ വിഷയത്തിൽ സൗദിക്ക് മേൽ സമ്മർദം ചെലുത്തുകയും ഇത് രാജ്യവുമായുള്ള നയതന്ത്ര ബന്ധത്തിൽ  വിള്ളലുകൾ ഉണ്ടാകുമെന്ന സാഹചര്യത്തിലേയ്ക്ക് നീങ്ങുകയാണെന്നും ബോധ്യപ്പെട്ടപ്പോഴാണ്.

 ഇസ്താംബുളിലെ റിയാദ് കോൺസുലേറ്റിൽ അതിക്രൂരമായ മർദനത്തിന് ഇരയായ ഖഷോഗിയുടെ  ശിരഛേദം നടത്തുകയായിരുന്നുവെന്നും   15 സൗദി അധികൃതരുടെ ഒരു പ്രത്യേക സംഘമാണ് അദ്ദേഹത്ത കൊലപ്പെടുത്തിയായതെന്നും തുർക്കി ആരോപിച്ചു. വിവാദങ്ങൾക്ക് താത്കാലിക വിരാമം നൽകാൻ ചില ഉദ്യോഗസ്ഥരെ സൗദി ഭരണകുടം പുറത്താകുകയുകയും നിയമ നടപടി സ്വീകരിക്കുകയും ചെയ്തു.

എന്നാൽ സൗദിയുടെ ചില തന്ത്രങ്ങൾ അവിടെ പാളിപ്പോയി. ആഗോളത്തിൽ ഓരോ നിമിഷവും ഖാഷോഗി കൊലപാതകം ചർച്ചയാകുന്നുണ്ടായിരുന്നു. ജമാലിന്റെ മൃതശരീരം കണ്ടെത്താൻ തുർക്കി ശക്തമായ അന്വേഷണം ആരംഭിച്ചു.തുടർന്ന്  ജമാല്‍ ഖഷോഗിയുടെ മൃതദേഹം ആസിഡില്‍ അലിയിപ്പിച്ച് കളഞ്ഞെന്ന വെളിപ്പെടുത്തലുമായി തുര്‍ക്കി രംഗത്തെത്തി. പ്രസിഡന്റിന്റെ ഉപദേഷ്ടാവായ യാസിന്‍ അക്തായി എന്ന ഉദ്യോഗസ്ഥനാണ് അന്താരാഷ്ട്ര മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഇക്കാര്യം വെളിപ്പെടുത്തിയത്.അദ്ദേഹത്തിന്റെ മരണത്തിന് ഉത്തരവിട്ടവരെ ലോകം കാത്തിരിക്കുകയാണെന്നും അവരെ കണ്ടെത്തിയാൽ ആഗോളതലത്തിൽ ചില തകർച്ചകൾ കാണാൻ കഴിയുമെന്നും അദ്ദേഹം സൂചിപ്പിച്ചു.

ഇതിനിടെ ഖാഷോഗിയുടെ മകനുമായി  സൗദി രാജാവും കിരീടാവകാശിയും കൂടിക്കാഴ്ച നടത്തി.  ഖാഷോഗിയുടെ മകന്‍ സലായേ,ബന്ധു എന്നിവരുമായാണ് സൗദി ഭരണകുടം കൂടിക്കാഴ്ച നടത്തിയത്.  കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം  ആരംഭിച്ചെന്നും സൗദി ഭരണകുടം അറിയിച്ചു. എന്നാൽ ഖാഷോഗിയുടെ കൊലപാതകത്തിന് പിന്നിൽ  സൗദി ഭരണകുടത്തിന് പങ്കില്ലെന്ന് തെളിയിക്കാനാണ് ഈ നടപടിയെന്ന് മനുഷ്യാവകാശ പ്രവർത്തകർ ആരോപിച്ചു.  ആ കുടുംബത്തിനെ അധിക്ഷേപിക്കലാണിതെന്ന്  സംഭവത്തോട് പ്രതികരിച്ചുകൊണ്ട് ഒരു  ഖാഷോഗിയുടെ അടുത്ത സുഹൃത്തായ സൗദി മനുഷ്യാവകാശ പ്രവര്‍ത്തകന്‍ പറഞ്ഞു. ഖഷോഗ്ജിയുടെ കുടുംബത്തിന് സൗദി വിടുന്നതില്‍ വിലക്കുണ്ട്. ആ വിലക്ക് തുടരുന്നിടത്തോളം ഈ അനുശോചനത്തെ വെറും നാടകമായി മാത്രമേ കാണാനാവൂ എന്നാണ് ഇവരുടെ വാദം .

തുടർന്ന് എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് കൊലപാതകവുമായി ബന്ധപ്പെട്ട തെളിവായ  ശബ്ദ രേഖകൾ സൗദി ,അമേരിക്ക, ജർമ്മനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങൾക്ക് കൈമാറിയതായി ഉർദുഗാൻ അറിയിച്ചു. കൊലപാതകവുമായി ബന്ധപ്പെട്ട ചില റെക്കോർഡിങ് ടേപ്പുകൾ തുർക്കി ഭരണകൂടത്തിന് ലഭിച്ചതായി നേരത്തെ ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഞങ്ങളുടെ കൈവശമുണ്ടായിരുന്ന തെളിവുകൾ ഞങ്ങൾ എല്ലാവർക്കും നൽകിയിട്ടുണ്ടെന്നും ഖാഷോഗി കൊല്ലപ്പെടുന്നതിന് ഒരു ദിവസം മുമ്പ് സൗദി അറേബിയയിൽ നിന്നും ഒരു 15 അംഗ സംഘം തുർക്കിയിൽ എത്തിയിരുന്നുവെന്നും ആരാണ് കൊലപാതകത്തിന് പിന്നിലെന്ന് ലോകത്തിന് വ്യക്തമാണെന്നും തെളിവുകൾ എല്ലാവർക്കും കുടുതൽ വിശദീകരണം നൽകുമെന്നും അദ്ദേഹം അറിയിച്ചു.

സൗദി കിരീടവകാശിക്ക് കൊലപാതകവുമായി ബന്ധമുണ്ടെന്ന് വ്യക്തമാക്കിയ അമേരിക്കൻ പ്രസിഡന്റ് പിന്നീട് മലക്കം മറിഞ്ഞത് ആഗോളത്തിൽ ചർച്ചയായിരുന്നു.ഖഷോഗിയുടെ കൊലപാതകത്തിന് ഉത്തരവ് നൽകിയത്  മുഹമ്മദ് ബിൻ സൽമാനെന്ന് സെൻട്രൽ ഇന്റലിജൻസ് ഏജൻസി റിപ്പോർട്ട് പുറത്തുവന്നതിനെയും  ട്രംപ് ആദ്യം അംഗീകരിക്കുകയും പിന്നീട് തള്ളിക്കളയുകയും ചെയ്തു. അടിസ്ഥാനവുമില്ലാത്ത വെറും ഊഹാപോഹങ്ങളാണ് ഇവയെന്നും ഈ കണ്ടെത്തലുകൾ സത്യമല്ലെന്നും വാഷിങ്ടണിലെ സൗദി എംബസി വക്താവും   പ്രതികരിച്ചു. 

ഖാഷോഗിയുടെ ദുരൂഹ മരണത്തിൽ പങ്കില്ലെന്ന് സൗദി ഭരണകൂടത്തിന്റെ വാദത്തിന് തിരിച്ചടിയായിരുന്നു  സിഐഎയുടെ പുതിയ കണ്ടെത്തൽ.വാഷിംഗ്‌ടൺ പോസ്റ്റാണ് ഇതുസംബന്ധിച്ച വാർത്ത നൽകിയത് .  സൗദി അറബ്യയുമായുള്ള ബന്ധം ശക്തമമായി മുന്നോട്ടുപോകാനുള്ള അമേരിക്കൻ ഭരണകൂടത്തിന്  നീക്കങ്ങള്‍ക്ക് തിരിച്ചടിയായിരുന്നു  സിഐഎയുടെ നിഗമനം. സല്‍മാന് കൊലയില്‍ പങ്കുണ്ടെന്ന് കരുതാന്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് സിഐഎ വൃത്തങ്ങള്‍ പറയുന്നതായി വാഷിംഗ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു .വിവിധ ഇന്റലിജന്‍സ് സ്രോതസുകളെ ആശ്രയിച്ചും വിവരങ്ങള്‍ പരിശോധിച്ചുമാണ് സിഐഎ ഇത്തരമൊരു നിഗമനത്തിലെത്തിയത്. 

എന്നാൽ ഈ കണ്ടെത്തലുകളൂം നിഗമനങ്ങളും നിലനിൽക്കുമ്പോഴും ആരാണ് യഥാർത്ഥ കുറ്റവാളിയെന്ന് ലോകത്തിന് മുമ്പിൽ ആരും വെളിപ്പെടുത്തിയിട്ടില്ല. ജമാൽ ഖാഷോഗിയുടെ ശരീരം കണ്ടെത്താൻ തുർക്കി നടത്തുന്ന അന്വേഷണം ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുക്കയാണ്. സൗദിയിൽ നിന്നുള്ള ചില ഉദ്യോഗസ്ഥർക്ക് ബ്രിടട്ടനും അമേരിക്കയും യാത്ര വിലക്ക് ഏർപ്പെടുത്തി. എന്നാൽ അമേരിക്ക പിന്നീട് പല സന്ദർഭങ്ങളിലും സൗദിയെ സംരക്ഷിക്കാൻ ശ്രമിക്കുകയായിരുന്നു. ഖാഷോഗി കൊല്ലപ്പെട്ടു രണ്ടു മാസം കഴിയുമ്പോഴും തുർക്കിയും സൗദിയും നടത്തിയ അന്വേഷണങ്ങൾ പൂർണ്ണമാകാത്തതിനാലാണ് യുഎൻ മനുഷ്യാവകാശ കമ്മീഷൻ ഈ വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ടത്.

ജി 20 സമ്മേളനത്തിൽ പങ്കെടുക്കുന്ന സൗദി കിരീടാവകാശി  മുഹമ്മദ് ബിൻ സൽമാനെതിരെ പ്രതിഷേധം ശക്തമായി ഉയർന്നിരുന്നു. സമ്മേളനത്തിന്റെ ഭാഗമായി സൽമാൻ ടുണീഷ്യയിൽ സന്ദർശനം നടത്തുന്നതിനെതിരെ ടുണീഷ്യ അഭിഭാഷകർ കോടതിയിൽ ഹർജി നൽകിയിരുന്നു. അഭിഭാഷകർക്കൊപ്പം നിരവധി പത്രപ്രവർത്തകരും ബ്ലോഗർമാരും  നടപടി സ്വീകരിക്കാൻ ആവശ്യപ്പെട്ടു ഹർജി നൽകി. ഖാഷോഗി രക്തം ഇപ്പോഴും ചൂട് തന്നെയാണ്, കൊലപാതകിയായ ബിൻ സൽമാനെ ഞങ്ങൾ സ്വാഗതം ചെയ്യില്ലെന്ന് ടുണീഷ്യയിലെ പ്രമുഖ മാധ്യമ പ്രവർത്തകൻ തന്റെ ഫേസ്ബുക്ക് പേജിലൂടെ പ്രതികരിച്ചിരുന്നു. 

സമ്മേളനത്തിന് എത്തുന്ന  മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തിലെന്ന് എർദോഗാൻ നേരത്തെ വ്യക്തമാക്കിയിരുന്നു.എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും , ഇന്ത്യൻ പ്രധാന മാന്തിയും ഉൾപ്പടെ ചില രഷ്ട്ര തലവന്മാർ  മുഹമ്മദ് ബിൻ സൽമാനുമായി കൂടിക്കാഴ്ച നടത്തി.  ആഗോളതലത്തിൽ അന്വേഷണത്തിന് സമർദമുണ്ടെന്ന് കീരീടാവകാശിയെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവേൽ മക്രോൺ അറിയിച്ചതായും റിപോർട്ടുണ്ട്.

ജമാൽ ഖഷോഗി കൊല്ലപ്പെട്ടതിന് പിന്നിലെ യഥാർത്ഥ സത്യം കണ്ടെത്തുന്നതിനാണ് തുർക്കി ശ്രമിക്കുന്നതെന്നും ഒരിക്കലും സൗദി രാജകുടുബത്തിന്റെ അന്തസ്സിനെ കളങ്കപ്പെടുത്താൻ ശ്രമിച്ചിട്ടില്ലെന്നും ജി 20 സമ്മേളനത്തിന്റെ ഭാഗമായി തുർക്കി പ്രസിഡന്റ് എർദോഗാൻ വ്യക്തമാക്കി. ഇതൊരു രാഷ്ട്രീയ പ്രശ്നമായി ഞങ്ങൾ കണ്ടിട്ടില്ല ഞങ്ങൾക്ക് അറിയേണ്ടത് ഇതിന്റെ സത്യവസ്ഥയാണ്. അദ്ദേഹത്തിന്റെ മരണത്തിൽ ഉണ്ടായ ദുരൂഹത അറിയാൻ ആഗോളതലത്തിൽ എല്ലാവരും കാത്തിരിക്കുകയാണെന്നും അടുത്ത് തന്നെ ആ സത്യം എല്ലാവർക്കും മനസിലാകുമെന്നും അദ്ദേഹം സൂചിപിച്ചു. സൗദി ഭരണകൂടത്തിനെയാണ് നിലവിൽ പ്രതിസ്ഥാനത്തു ലോകരാജ്യങ്ങൾ കാണുന്നത്. തെളിവുകൾ സൗദി ഭരണകൂടത്തിൽ അനുകൂലമല്ലാത്തതിനാൽ പങ്കില്ലെന്ന് തെളിയിക്കാൻ സൗദി ഏറെ പണിപ്പെടേണ്ടി വരുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം.

 
Top