News Desk

2021-04-27 10:00:49 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് പി.സി.ആര്‍ പരിശോധന നടത്താന്‍ അനുമതിയുള്ള സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. നേരത്തെ 45 സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്കായിരുന്നു പരിശോധന നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിരുന്നത്. ഇപ്പോള്‍ പുതുതായി 13 ആരോഗ്യ കേന്ദ്രങ്ങളാണ് പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നിലവില്‍ 58 ആരോഗ്യ കേന്ദ്രങ്ങള്‍ക്കാണ് പി.സി.ആര്‍ പരിശോധന നടത്താന്‍ മന്ത്രാലയം അനുമതി നല്‍കിയിരിക്കുന്നത്.

ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ നിന്ന് ഖത്തറിലേക്ക് വരുന്നവര്‍ക്ക് പരിശോധന കര്‍ശനമാക്കിയതിനെ തുടര്‍ന്നാണ് ആരോഗ്യ കേന്ദ്രങ്ങളുടെ പട്ടിക പുതുക്കിയിരിക്കുന്നത്. 300 റിയാല്‍ ആണ് ഇതിനുള്ള ഫീസായി നല്‍കേണ്ടത്. 

അല്‍ ഇമാദി ആശുപത്രി, ടര്‍ക്കിഷ് ആശുപത്രി, ദോഹ ക്ലിനിക് ആശുപത്രി, അല്‍ അഹ്ലി ആശുപത്രി, ക്വീന്‍ ആശുപത്രി, ഡോ. മൂപ്പന്‍സ് ആസ്റ്റര്‍ ആശുപത്രി, മഗ്രിബി സെന്റര്‍ ഫോര്‍ ഐ-ഇ.എന്‍.ടി-ഡെന്റല്‍, എലൈറ്റ് മെഡിക്കല്‍ സെന്റര്‍, വെസ്റ്റ്‌ബേ മെഡികെയര്‍, സിറിയന്‍ അമേരിക്കന്‍ മെഡിക്കല്‍ സെന്റര്‍, ഫ്യൂച്ചര്‍ മെഡിക്കല്‍ സെന്റര്‍, ഡോ. ഖാലിദ് അല്‍ ശൈഖ് അലിസ് മെഡിക്കല്‍ സെന്റര്‍, അല്‍ ജുഫൈരി ഡയഗ്‌നോസിസ് ആന്‍ഡ് ട്രീറ്റ്‌മെന്റ്, അല്‍ അഹ്മദാനി മെഡിക്കല്‍ സെന്റര്‍, ഇമാറ ഹെല്‍ത്ത് കെയര്‍, കിംസ് ഖത്തര്‍ മെഡിക്കല്‍ സെന്റര്‍, അലീവിയ മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ് അല്‍ മുന്‍തസ, അല്‍ ജമീല്‍ മെഡിക്കല്‍ സെന്റര്‍, അറ്റ്‌ലസ് മെഡിക്കല്‍ സെന്റര്‍, അല്‍ തഹ്രീര്‍ മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ ദോഹ, ന്യൂ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ അല്‍ഖോര്‍, അല്‍ ഖയ്യാലി മെഡിക്കല്‍ സെന്റര്‍, അബീര്‍ മെഡിക്കല്‍ സെന്റര്‍, അല്‍ ഇസ്‌റ പോളി ക്ലിനിക്, വാല്യു മെഡിക്കല്‍ കോംപ്ലക്‌സ്, ഏഷ്യന്‍ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ. എല്‍.എല്‍, ഡോ. മാഹിര്‍ അബ്ബാസ് പോളി ക്ലിനിക്, സിദ്ര മെഡിസിന്‍, അല്‍ മന്‍സൂര്‍ പോളിക്ലിനിക്, നോവ ഹെല്‍ത്ത് കെയര്‍, അല്‍ സുല്‍ത്താന്‍ മോഡിക്കല്‍ സെന്റര്‍, അല്‍ ഫര്‍ദാന്‍ മെഡിക്കല്‍ വിത്ത് നോര്‍ത്ത് വെസ്റ്റേണ്‍ മെഡിസിന്‍, റാഹാ മെഡിക്കല്‍ സെന്റര്‍ ഡബ്ലൂ.എല്‍.എല്‍, അല്‍ ഷെഫ പോളിക്ലിനിക് ഡി-റിംഗ് റോഡ്, പ്ലാനെറ്റ് മെഡിക്കല്‍ സെന്റര്‍, ഖത്തര്‍ പെട്രോളിയം-അല്‍ സലാത്ത, അല്‍ ഷെഫ പോളിക്ലിനിക്- അല്‍ ഖരൈതിയത്ത്, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ പ്ലസ്, വെല്‍കെയര്‍ പോളിക്ലിനിക്, തവാദി മെഡിക്കല്‍ സെന്റര്‍, അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക് - ഐന്‍ ഖാലിദ്, 

അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക് - അല്‍ഖൈസ, അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക്- മിതര്‍, പ്രീമിയം നസീം അല്‍ റബീ മെഡിക്കല്‍ സെന്റര്‍ - ദോഹ, മില്ലേനിയം മെഡിക്കല്‍ സെന്റര്‍, ആസ്റ്റര്‍ മെഡിക്കല്‍ സെന്റര്‍ (ഇന്‍ഡസ്ട്രിയല്‍ ഏരിയ), അപ്പോളോ പോളിക്ലിനിക് - ഖത്തര്‍, അല്‍ എസ്ര മെഡിക്കല്‍ സെന്റര്‍, ഫോക്കസ് മെഡിക്കല്‍ സെന്റര്‍, മെഡിക്കല്‍ സെന്റര്‍  കേന്ദ്രം - ഖത്തര്‍ എയര്‍വേയ്സ്, അല്‍ സലാം മെഡിക്കല്‍ പോളിക്ലിനിക് സെന്റര്‍ -മുയ്‌തെര്‍, മില്ലെന്നം മെഡിക്കല്‍ സെന്റര്‍, പ്രീമിയം നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്റര്‍ - ദോഹ, ഡോ. ഹെസ്സ അല്‍ ബ്യൂയിന്‍ മെഡിക്കല്‍ സെന്റര്‍ - അല്‍ ജെലയ്യ




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top