News Desk

2021-04-12 05:51:22 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന അഭ്യര്‍ത്ഥനയുമായി പൊതുജനാരോഗ്യ മന്ത്രാലയം. രാജ്യത്ത് കൊവിഡ് പ്രതിരോധത്തിനെതിരായ സുരക്ഷ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായായി ഏര്‍പ്പെടുത്തിയിരിക്കുന്ന നിയമങ്ങള്‍ ലംഘിക്കുന്നവരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അധികൃതര്‍ ഇത്തരമൊരു കാംപയിനുമായി എത്തിയിരിക്കുന്നത്.

''കൊവിഡ്  മഹാമാരിക്കെതിരെ 24 മണിക്കൂറും ഞങ്ങള്‍ പോരാടുന്നു. ജനങ്ങള്‍ മുന്‍കരുതല്‍ നടപടികള്‍ പാലിച്ച് ഞങ്ങളോട് സഹകരിക്കുക, സുരക്ഷിതരായിരിക്കുക, എന്നെഴുതിയ പോസ്റ്റര്‍ പിടിച്ചാണ് അധികൃതര്‍ കാംപയിന്‍ നടത്തുന്നത്. നിരവധി തവണയാണ് മന്ത്രാലയം ഇത്തരമൊരു അഭ്യര്‍ത്ഥനയു ജനങ്ങള്‍ക്ക് മുന്നില്‍ എത്തുന്നത്''.

രാജ്യത്ത് കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് നൂറുകണക്കിന് ആളുകളാണ് ദിവസേന പിടിക്കപ്പെടുന്നത്. പൊതുസ്ഥലത്ത് ഇറങ്ങുമ്പോള്‍ മാസ്‌ക് ധരിക്കാത്തതിന്, വാഹനത്തില്‍ ആളുകളുടെ പരിധി ലംഘിക്കുന്നതിന്, സാമൂഹിക അകലം പാലിക്കാതിരിക്കുക, ഇഹ്തിറാസ് ആപ്പ് മൊബൈല്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്യാത്തതിന് എന്നിങ്ങനെയുള്ള നിയമലംഘനങ്ങളാണ് രാജ്യത്ത് സ്ഥിരം റിപ്പോര്‍ട്ട് ചെയ്യുന്നത്. 

ഖത്തറില്‍ ഡ്രൈവറടക്കം ഒരു കുടുംബത്തിലെ നാലു പേര്‍ക്ക് മാത്രമേ കാറുകളില്‍ സഞ്ചരിക്കാന്‍ അനുവാദമുള്ളൂ. കൊവിഡ് വൈറസ് സമൂഹത്തില്‍ വ്യാപിക്കുന്നതില്‍ നിന്ന് എല്ലാവരും സംരക്ഷണം നേടണമെന്നും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ ലംഘിച്ചതിന് 369 പേര്‍ക്കെതിരെയാണ് നടപടിയെടുത്തത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top