News Desk

2021-06-10 10:16:01 pm IST
ദോഹ: ജൂണ്‍ 13 ഞായറാഴ്ച്ച മുതല്‍ ഖത്തറിലെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്ററുകളുടെ പ്രവര്‍ത്തി സമയത്തില്‍ മാറ്റം വരുത്തി പൊതുജനാരോഗ്യ മന്ത്രാലയം. ഞായറാഴ്ച്ച മുതല്‍ വൈകീട്ട് നാല് മുതല്‍ അര്‍ധരാത്രി വരെ ആയിരിക്കും പുതിയ സമയം.

രാജ്യത്ത് ചൂട് ശക്തമായ സാഹചര്യത്തിലാണ് ലുസൈല്‍, അല്‍ വക്ര ഡ്രൈവ് ത്രൂ വാക്‌സിന്‍ സെന്ററുകളുടെ സമയത്തില്‍ മാറ്റം വരുത്തിയത്. രാത്രി 11 മണിക്കാണ് അവസാനത്തെയാള്‍ക്ക് പ്രവേശിക്കാനാവുക.

വാക്സിനെടുക്കാന്‍ വരുന്നവരുടെയും ജീവനക്കാരുടെയും സൗകര്യവും സുരക്ഷയും കണക്കിലെടുത്താണ് ക്രമീകരണമെന്നും അധികൃതര്‍ അറിയിച്ചു. രണ്ടാം ഡോസ് വാക്സിനെടുക്കേണ്ടവര്‍ക്ക് മാത്രമാണ് ഡ്രൈവ് ത്രൂ സെന്റര്‍ ഉപയോഗിക്കാനാവുക. ഇതിനകം 3,02,000 പേര്‍ ഈ കേന്ദ്രങ്ങള്‍ ഉപയോഗപ്പെടുത്തിയിട്ടുണ്ട്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH


Top