News Desk

2021-03-09 08:30:29 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ രണ്ടാമത്തെ ഡോസ് എടുത്തവര്‍ക്കുള്ള ക്വാറന്റൈന്‍ ഇളവ് ആറുമാസമാക്കിയതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. നിലവില്‍ മൂന്ന് മാസം വരെയായിരുന്നു ക്വാറന്റൈന്‍ ഇളവ് നല്‍കിയിരുന്നത്. 

വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം മുതലാണ് സമയ പരിധി കണക്കാക്കുക. ഖത്തറിലേക്ക് മടങ്ങി വരുമ്പോള്‍ കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധന ആവശ്യമാണ്.

പൊതുജനാരോഗ്യ മന്ത്രാലയം പുറത്തുവിട്ട ക്വാറന്റൈന്‍ മാനദണ്ഡങ്ങള്‍

1. വാക്സിന്‍ രണ്ടാം ഡോസ് സ്വീകരിച്ച് 14 ദിവസം കഴിഞ്ഞ ശേഷം മാത്രം ഖത്തറിലേക്ക് തിരിച്ചുവരുന്നവര്‍ക്കാണ് ക്വാറന്റൈന്‍ ഒഴിവാക്കുക.

2. ഖത്തറിലേക്ക് തിരിച്ചുവരുമ്പോള്‍ കൊവിഡ് നെഗറ്റീവ് പി.സി.ആര്‍ പരിശോധന നിര്‍ബന്ധമാണ്

3. രണ്ടാമത്തെ ഡോസ് കൊവിഡ് വാക്‌സിന്‍ സ്വീകരിച്ച ശേഷം എപ്പോള്‍ വേണമെങ്കിലും രാജ്യം വിടാന്‍ അനുമതിയുണ്ടായിരിക്കും.

4. രണ്ടാമത്തെ ഡോസ് സ്വീകരിച്ച് 14 ദിവസത്തിന് ശേഷം ആറ് മാസത്തേക്ക് ഹോട്ടല്‍ ക്വാറന്റൈന്‍ ആവശ്യമില്ല.

5. വാക്‌സിന്‍ സ്വീകരിച്ച മാതാപിതാക്കള്‍ക്കൊപ്പം വരുന്ന 16 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് ക്വാറന്റൈന്‍ ആവശ്യമില്ല. 

6. മറ്റു രാജ്യങ്ങളില്‍ നിന്ന് വാക്‌സിന്‍ എടുത്തവര്‍ക്ക് ഈ ഇളവുകള്‍ നിലവില്‍ ബാധകമായിരിക്കില്ല.





കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top