News Desk

2021-04-12 04:55:37 pm IST
ദോഹ: റമദാന്‍ മാസത്തിന്റെ വരവോടെ ഖത്തറില്‍ ഇറക്കുമതി ചെയ്യുന്ന ഭക്ഷണ ഉല്‍പന്നങ്ങള്‍ക്കുള്ള നിയന്ത്രണ നടപടികള്‍ പൊതുജനാരോഗ്യ മന്ത്രാലയം ശക്തമാക്കി. കൂടാതെ റസ്റ്ററന്റുകളും ഭക്ഷണശാലകളും നിരീക്ഷിക്കും.

പൊതുജനങ്ങള്‍ക്ക് വില്‍ക്കുന്ന ഭക്ഷണം സുരക്ഷിതമാണെന്നും ഇറക്കുമതി ചെയ്ത ഭക്ഷണം ആരോഗ്യത്തിന് അനുസൃതമാണെന്ന് ഉറപ്പുവരുത്തുന്നതിനുമാണ് ഇതെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.

ഇഫ്താര്‍ പദ്ധതിക്കായി ഭക്ഷണം തയ്യാറാക്കി തൊഴിലാളികള്‍ക്കും നിര്‍ദ്ധനരായ കുടുംബങ്ങള്‍ക്കും വിതരണം ചെയ്യുന്ന രാജ്യത്തെ ചാരിറ്റബിള്‍ ഓര്‍ഗനൈസേഷനുകളുമായി സഹകരിച്ച് ഭക്ഷ്യ സ്ഥാപനങ്ങള്‍ക്കു മോണിറ്ററിംഗ് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

ഭക്ഷ്യഔട്ട്‌ലറ്റുകള്‍ കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ പാലിക്കുന്നുണ്ടെന്നും റസ്റ്ററന്റിനുള്ളിലെ ഭക്ഷണം തയ്യാറാക്കല്‍, പാക്കേജിംഗ്, ഗതാഗതം എന്നിവയും മന്ത്രാലയം നിരീക്ഷിക്കും.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top