News Desk

2021-03-30 07:48:04 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ പ്രായപരിധി നാല്പതാക്കി കുറച്ചു. ആരോഗ്യ മന്ത്രാലയം ട്വിറ്ററിലാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. രാജ്യത്ത് ഇതുവരെയും 765,000 കൊവിഡ് വാക്‌സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. 

നിലവില്‍ മുതിര്‍ന്നവര്‍ക്കും, ഗുരുതര രോഗമുള്ളവര്‍ക്കും, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് വാക്‌സിന്‍ വിതരണം ചെയ്യപ്പെടുന്നത്. പുതിയ തീരുമാന പ്രകാരം നാല്പത് വയസ്സാക്കി കൊവിഡ് വാക്‌സിന്‍ സ്വീകരിക്കേണ്ടവരുടെ പ്രായപരിധി ചുരുക്കി. 

ഗുരുതര രോഗമുള്ളവര്‍, മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥര്‍, മുന്‍നിര ആരോഗ്യ പ്രവര്‍ത്തകര്‍, വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ടീച്ചര്‍മാര്‍ അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫ് എന്നിവര്‍ക്കാണ് പുതിയ തീരുമാന പ്രകാരം കൊവിഡ് വാക്‌സിനേഷന്‍ പട്ടികയില്‍ മുന്‍ഗണന ലഭിക്കുക. പ്രാദേശിക പത്രമാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top