News Desk

2021-03-27 07:34:43 pm IST
ദോഹ: ഖത്തറില്‍ രണ്ടാമത്തെ ഡ്രൈവ് ത്രൂ വാക്സിനേഷന്‍ സെന്റര്‍ അല്‍ വക്രയില്‍ ആരംഭിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. അല്‍ ജനൂബ് സ്റ്റേഡിയത്തിന്റെ പാര്‍ക്കിങ് സ്ഥലത്താണ് പുതിയ സെന്റര്‍ ആരംഭിച്ചിരിക്കുന്നത്. 

ആദ്യത്തെ ഡ്രൈവ്-ത്രൂ വാക്സിനേഷന്‍ സെന്റര്‍ ലുസൈലിലാണ്. കൊവിഡ് വാക്സിന്റെ രണ്ടാമത്തെ ഡോസാണ് ഡ്രൈവ്-ത്രൂ സെന്ററില്‍ നിന്ന് ലഭിക്കുക. വാഹനത്തില്‍ നിന്നിറങ്ങാതെയാണ് ഇവിടെ വാക്സിന്‍ നല്‍കുക. സ്വന്തം വാഹനം ഇല്ലാത്തവര്‍ക്ക് ടാക്സിയിലും ഇവിടെ എത്താമെന്ന് നേരത്തേ ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top