News Desk

2021-04-28 01:57:58 pm IST

ദോഹ: ഖത്തറിലെ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പാലിക്കേണ്ട നിയമങ്ങളെ കുറിച്ച് വീണ്ടും ഓര്‍മിപ്പിച്ച് പൊതുജനാരോഗ്യ മന്ത്രാലയം. എല്ലാവരുടെയും സുരക്ഷാ ഉറപ്പുവരുത്തുന്നതിനൊപ്പം സുഗമവും കാര്യക്ഷമവുമായ സേവനം നല്‍കുന്നതിന് സഹകരിക്കണമെന്നും പൊതുജനാരോഗ്യ മന്ത്രാലയം അഭ്യര്‍ത്ഥിച്ചു. 

ഖത്തര്‍ ദേശീയ കണ്‍വെന്‍ഷന്‍ സെന്റര്‍, ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ വാക്‌സിനേഷന്‍ സെന്റര്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവയില്‍ വാക്‌സിന്‍ എടുക്കാന്‍ ബുക്ക് ചെയതവരേ ആരോഗ്യ പ്രവര്‍ത്തകര്‍ ബന്ധപ്പെടും. ആരോഗ്യ പ്രവര്‍ത്തകര്‍ നല്‍കുന്ന തീയതികളില്‍ കേന്ദ്രത്തില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാം. നിശ്ചിത അപ്പോയിന്റ്‌മെന്റ് ഇല്ലാതെ കേന്ദ്രം സന്ദര്‍ശിക്കുന്ന ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കില്ല.

ലുസൈലിലെയും അല്‍ വക്രയിലെയും ഡ്രൈവ്-ത്രൂ വാക്‌സിനേഷന്‍ സെന്ററുകളില്‍ സെക്കന്‍ഡ് ഡോസ് വാക്‌സിന്‍ മാത്രമേ ലഭിക്കൂ. ആളുകള്‍ അവരുടെ രണ്ടാമത്തെ ഡോസിനായി നിശ്ചിത തീയതി വരെ കാത്തിരിക്കണം. പ്രവര്‍ത്തന സമയങ്ങളില്‍ എപ്പോള്‍ വേണമെങ്കിലും കേന്ദ്രങ്ങളില്‍ എത്തി വാക്‌സിന്‍ സ്വീകരിക്കാം. 

നിശ്ചിത തീയതിയ്ക്ക് മുമ്പായി രണ്ടാമത്തെ ഡോസ് വാക്‌സിന്‍ നല്‍കില്ല. ഫൈസര്‍, ബയോഎന്‍ടെക്ക് ആദ്യ ഡോസ് വാക്‌സിന്‍ എടുത്ത് 21 ദിവസം കഴിഞ്ഞാണ് രണ്ടാമത്തെ ഡോസ് എടുക്കേണ്ടത്. മോഡേണയുടെ ആദ്യ ഡോസ് എടുത്തു  28 ദിവസം കഴിഞ്ഞതിനു ശേഷമാണ് രണ്ടാം വാക്‌സിന്‍ സ്വീകരിക്കേണ്ടത്.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top