News Desk

2021-03-04 06:04:51 pm IST

ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 475 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 418 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 57 പേര്‍ വിദേശത്ത് നിന്ന് മടങ്ങിവന്നവരാണ്. 

318 പേരാണ് ഇന്ന് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തരായവരുടെ എണ്ണം 155,070 ആയി. 260 പേര്‍ ഇതുവരെ മരണപ്പെട്ടു. രാജ്യത്തെ ആകെ രോഗികളുടെ എണ്ണം 165,546 ആണ്. 10,216 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 

കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ആശുപത്രിയില്‍ പ്രവേശിച്ചത് 92 പേരെയാണ്. ഇതോടെ ആശുപത്രിയിലെ മൊത്തം രോഗികളുടെ എണ്ണം 763 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 13 പേരെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. 111 പേരാണ് ഐ.സി.യുവിലുള്ളത്. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top