News Desk

2022-05-21 03:39:20 pm IST
ദോഹ: ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 101 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി പൊതുജനാരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 85 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ 16 പേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 129 പേരാണ് കൊവിഡില്‍ നിന്ന് രോഗമുക്തി നേടിയത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 365,254 ആയി ഉയര്‍ന്നു. രാജ്യത്ത് നിലവില്‍ 26 പേരാണ് ചികിത്സയില്‍ കഴിയുന്നത്. അതേസമയം, രാജ്യത്ത് ഇന്ന് കൊവിഡ് മരണങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആകെ മരണം 677 ആയി തുടരുകയാണ്.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 509 ഡോസ് വാക്സിനുകള്‍ വിതരണം ചെയ്തിട്ടുണ്ട്. രാജ്യത്ത് വാക്സിനേഷന്‍ കാംപെയിന്‍ ആരംഭിച്ചതിന് ശേഷം ഇതുവരെ 6,851,043 ഡോസ് വാക്സിനുകളാണ് വിതരണം ചെയ്തത്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top