News Desk

2021-05-30 11:49:35 am IST
ദോഹ: ഖത്തറില്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ കൊവിഡ് പരിശോധന നടത്തുന്നതിനുള്ള പ്രോട്ടോക്കോള്‍ പുതുക്കി പൊതുജനാരോഗ്യ മന്ത്രാലയം. സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് രണ്ട് പരിശോധനയ്ക്ക് കൂടി മന്ത്രാലയം അനുമതി നല്‍കി. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്, ആന്റിബോഡി ടെസ്റ്റ്, പോളിമര്‍ ചെയിന്‍ റിയാക്ഷന്‍(പി.സി.ആര്‍) എന്നീ പരിശോധനകള്‍ സ്വകാര്യ ആരോഗ്യ കേന്ദ്രങ്ങളില്‍ നടത്താന്‍ സാധിക്കും. 

റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ്

* ഒരു വ്യക്തിയില്‍ നിന്നും വളരെ പെട്ടെന്ന് രോഗം നിര്‍ണ്ണയിക്കാന്‍ ആന്റിജന്‍ ടെസ്റ്റ് സഹായിക്കും. 

* ശ്വാസസംബന്ധമായ ലക്ഷണങ്ങളോടുകൂടി മറ്റു അസുഖങ്ങളോടു കൂടി ക്ലിനിക്കുകളില്‍ എത്തുന്ന രോഗികളെയും മറ്റും പരിസോധിക്കുന്നതിനായി ഉപയോഗിക്കാം

* സ്വാബ്  ശേഖരിച്ച് 15 മിനിറ്റിനുള്ളില്‍ തന്നെ സാധാരണയായി ഫലങ്ങള്‍ ലഭ്യാകും


ആന്റിബോഡി ടെസ്റ്റ് 

* വൈറസ് മനുഷ്യ ശരീരത്തില്‍ പ്രവേശിച്ചാല്‍ ഉണ്ടാകുന്ന ആന്റിബോഡികള്‍ കണ്ടെത്തുന്ന രീതിയാണിത്.

* നേരത്തെ ഉണ്ടായ അണുബാധയുടെ അല്ലെങ്കില്‍ വാക്‌സിനേഷന്റെ ഫലായി കൊവിഡിനെതിരെ പ്രതിരോധ ശേഷി തെളിയിക്കുന്നു

* ഈ പരിശോധനകള്‍ സ്വകാര്യ ക്ലിനിക്കുകളില്‍ നഴ്‌സുമാര്‍, ഡോക്ടമാര്‍, അല്ലെങ്കില്‍ മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവര്‍ക്ക് നടത്താം. 

* ഒരു വ്യക്തിയില്‍ നിന്നും ഒരു തുള്ളി രക്തം പരിശോധനയ്ക്കായി എടുക്കും. സാധാരണയായി 15മിനിറ്റിനുള്ളില്‍ തന്നെ ഫലം അറിയാന്‍ സാധിക്കും. 


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top