ദോഹ: പ്രാദേശിക വിപണിയില്‍ നിന്ന് ചോക്ലേറ്റ് സ്പ്രെഡ് ഉല്‍പ്പന്നമായ സ്പാര്‍ സ്പ്രെഡപ്പ് ചോക്കോ പിന്‍വലിക്കുന്നതായി പൊതുജനാരോഗ്യ മന്ത്രാലയം (എംഒപിഎച്ച്) അറിയിച്ചു. ബദാം അലര്‍ജി ഉള്ളവര്‍ ഈ ഉല്‍പ്പന്നം കഴിക്കരുതെന്നും അധികൃതര്‍ നിര്‍ദേശം നല്കി.
ചിലരില്‍ അലര്‍ജിയുണ്ടാക്കുന്ന ബദാം പരിപ്പ് ഇതില്‍ അടങ്ങിയിട്ടുണ്ടെന്ന് ലേബലില്‍ രേഖപ്പെടുത്താത്തതിനാല്‍ വില്‍പ്പന കേന്ദ്രങ്ങളില്‍ നിന്ന് ഇത് നീക്കം ചെയ്യുന്നുവെന്നാണ് മന്ത്രാലയം അറിയിച്ചത്. ബെല്‍ജിയത്തില്‍ നിന്നുള്ള ഉല്‍പ്പന്നമാണിത്.
കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക