News Desk

2021-03-11 12:23:44 am IST
ദോഹ: യു.കെയില്‍ നിന്നുള്ള ഗുരുതരമായ കൊവിഡ് വകഭേദ കേസുകള്‍ രാജ്യത്തെത്തിയതായി സ്ഥിരീകരിച്ച് ഖത്തര്‍ ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍. വകഭേദ കേസുകള്‍ വേഗത്തില്‍ പടരുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമൂഹത്തില്‍ വൈറസ് വ്യാപിക്കുന്നത്തിന്റെ തോത് വര്‍ധിപ്പിക്കുന്നതിന് ഈ വകഭേദം കാരണമാകും. എന്നാല്‍ ഖത്തറില്‍ ലഭ്യമായ രണ്ട് കൊവിഡ് വാക്‌സിനുകള്‍ പുതിയ വകഭേദത്തിനെതാരയി ഫലപ്രദമാണ്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഖത്തറില്‍ കൊവിഡ് അണുബാധ ഗണ്യമായി വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഇത് 2021 ജനുവരിയില്‍ ഉണ്ടായിരുന്നതിന്റെ നാലിരട്ടിയാണെന്നും അല്‍ ഖാല്‍ പറഞ്ഞു. 

പ്രായമായവര്‍ ഉള്‍പ്പെടെ എല്ലാ പ്രായക്കാര്‍ക്കും വൈറസ് സ്ഥിരീകരിച്ചു. കുടുംബാംഗങ്ങള്‍ക്കിടയില്‍ വൈറസ് പകരുന്നതിന്റെ സൂചനയാണിത്. പൊതു ഇടങ്ങളിലെ സന്ദര്‍ശനങ്ങള്‍, ചടങ്ങുകള്‍, സാമൂഹിക ഒത്തുചേരലുകള്‍ എന്നിവ മൂലമാണ് ഇത്തരത്തില്‍ കേസുകള്‍ ഉണ്ടാകുന്നതെന്നും അദ്ദേഹം പറഞ്ഞു. കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ദോഹ സമയം രാത്രി ഒന്‍പത് മണിക്കാണ് വാര്‍ത്താ സമ്മേളനം ആരംഭിച്ചത്. തത്സമയ സംപ്രേഷണം ഖത്തര്‍ ടിവി, അല്‍ റയ്യാന്‍ എന്നീ ചാനലുകളിലാണ്. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 
Top