News Desk

2021-11-25 09:28:06 pm IST
റിയാദ്: സൗദിയിലെ കൂടുതല്‍ നിര്‍മാണ കമ്പനികള്‍ തുറക്കുന്നു. മൂന്ന് ദശലക്ഷം ചതുരശ്ര മീറ്ററില്‍ കൂടുതല്‍ ജോലികള്‍ ലഭ്യമാക്കുന്ന നിര്‍മാണ കമ്പനികള്‍ അല്‍ ജൗഫ് പ്രവിശ്യയില്‍ ആണ് വരിക. ജോര്‍ദാന്‍, ഇറാഖ് എന്നീ രാജ്യങ്ങളിലേക്കുള്ള ചരക്കു നീക്കം കൂടി ലക്ഷ്യം വെച്ചാണിത്. 

ജോര്‍ദാനിലേക്കും ഇറാഖിലേക്കും വേഗത്തില്‍ പ്രവേശിക്കാവുന്ന മേഖലയാണ് സൗദിയിലെ അല്‍ ജൗഫ്. ഇവിടെ അടുത്ത വര്‍ഷം 200 മില്യണ്‍ റിയാല്‍ നിക്ഷേപമുള്ള പദ്ധതികളാണ് ലക്ഷ്യം. സൗദി അതോറിറ്റി ഫോര്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റിസ് ആന്‍ഡ് ടെക്‌നോളജി സോണിന് കീഴിലാണിത് വരുന്നത്. 

അല്‍-ജൗഫിലെ വ്യവസായങ്ങള്‍ പ്രാദേശികവല്‍ക്കരിക്കുന്നതിന് 15 ദശലക്ഷം റിയാല്‍ മൂല്യമുള്ള നാല് നിക്ഷേപ കരാറുകള്‍ കഴിഞ്ഞ ദിവസം ഒപ്പു വെച്ചു. അല്‍-ജൗഫിലെ സകാകയില്‍ നടന്ന ഇന്‍വെസ്റ്റ്‌മെന്റ് ഓപ്പര്‍ച്യുണിറ്റീസ് ഫോറത്തിലായിരുന്നു ഇത്. 

അല്‍-ജൗഫ് മുനിസിപ്പാലിറ്റിയും മോഡോണും തമ്മിലുള്ള ഏകോപനത്തിലാണ് ഫോറം നടന്നത്. ഉല്‍പ്പാദനം വര്‍ധിപ്പിക്കുന്നതിനും ഇറക്കുമതിക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും പദ്ധതി വഴിയാകുമെന്നാണ് പ്രതീക്ഷ.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Tags :
saudi
Top