News Desk

2021-03-29 11:29:24 pm IST
ദോഹ: ഖത്തറില്‍ കൊവിഡ് ബാധിച്ച് ഐ.സിയുവില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണം ഇരട്ടിയിലേറെ ആയതായി മുതിര്‍ന്ന ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥന്‍. കൊവിഡ് ആദ്യ തരംഗത്തില്‍ ഉണ്ടായിരുന്നതിനേക്കാള്‍ കൂടുതല്‍ പേര്‍ ഇപ്പോള്‍ ഐ.സിയുവില്‍ ഉണ്ടെന്നും എച്ച്.എം.സി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ് ആക്ടിങ് ചെയര്‍മാന്‍ ഡോ. അഹ്മദ് മുഹമ്മദ് പറഞ്ഞു. 

മാര്‍ച്ച് പകുതിയോടെ തീവ്രപരിചരണ സംവിധാനത്തിന്റെ സഹായം വേണ്ടി വന്നവര്‍ ഇരട്ടിയിലേറെ ആയിട്ടുണ്ട്. നിലവില്‍ 280 പേര്‍ ഐ.സിയുവിലുണ്ട്. 2020 മെയില്‍ കൊവിഡ് കൂടി നിന്ന സമയം 220 പേരാണ് ഐ.സിയുവില്‍ ഉണ്ടായിരുന്നത്. 

വൈറസിന്റെ രണ്ടാം വരവില്‍ രോഗം കൂടുതല്‍ സങ്കീര്‍ണമാവുന്നുണ്ടെന്നാണ് ഇത് വ്യക്തമാക്കുന്നത് എന്നും അദേഹം ചൂണ്ടിക്കാട്ടി. കൊവിഡിന്റെ രണ്ടാം തരംഗത്തില്‍ രോഗികളാകുന്ന ആളുകളില്‍ ഗുരുതരമായ ലക്ഷണങ്ങള്‍ കാണുന്നുണ്ടെന്നും അദേഹം സൂചിപ്പിച്ചു. കൊവിഡിന്റെ യു.കെ വകഭേദം ഇതിന് ഒരു കാരണമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.




കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top