News Desk

2021-05-03 10:38:56 pm IST
തിരുവനന്തപുരം: സംസ്ഥാനത്ത് ഓഫീസുകളുടെ പ്രവര്‍ത്തനത്തിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി സര്‍ക്കാര്‍. നാളെ മുതല്‍ ആകെ 25 ശതമാനം ജീവനക്കാര്‍ മാത്രം ഓഫീസുകളില്‍ എത്തിയാല്‍ മതിയെന്നാണ് ഉത്തരവ്.  സര്‍ക്കാര്‍-സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് ഉത്തരവ് ബാധകമായിരിക്കും.


മറ്റുള്ളവര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ഏര്‍പ്പെടുത്തണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന കേന്ദ്ര സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം അവശ്യ സര്‍വ്വീസിന് മാത്രമായി പരിമിതപ്പെടുത്തും. നേരത്തെ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം 50 ശതമാനമാക്കി പരിമിതപ്പെടുത്തിയിരുന്നു. 

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് വീണ്ടും ജീവനക്കാരുടെ എണ്ണം കുറച്ചത്. അവശ്യമെങ്കില്‍ അതതു ജില്ലാ കളക്ടര്‍മാര്‍ക്ക് ഇവരെ കൊവിഡ് ഡ്യൂട്ടിക്കായി നിയോഗിക്കാമെന്നും പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


















Top