News Desk

2021-05-08 09:40:36 pm IST
മസ്‌കത്ത്: ഒമാനില്‍ 1.4 ദശലക്ഷത്തിലധികം പ്രവാസികള്‍ ജോലി ചെയ്യുന്നുണ്ടെന്ന് തൊഴില്‍ മന്ത്രാലയം. രാജ്യത്ത് നിലവില്‍ 1,144,185 തൊഴിലാളികള്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ 604,163 പേര്‍ മസ്‌കത്ത് ഗവര്‍ണറേറ്റില്‍ ജോലി ചെയ്യുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2021 ക്യൂ1 റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

കൊവിഡ് മൂലം കഴിഞ്ഞ വര്‍ഷം 272,126 വിദേശ തൊഴിലാളികള്‍ രാജ്യം വിട്ടതായി നാഷണല്‍ സെന്റര്‍ ഫോര്‍ സ്റ്റാറ്റിസ്റ്റിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു.  അതേസമയം, ഒമാനിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള പ്രവാസികള്‍ക്ക് വന്‍ തിരിച്ചടി നല്‍കിക്കൊണ്ട് 10 ശതമാനം തൊഴിലുകള്‍ കൂടി സ്വദേശികള്‍ക്ക് മാത്രമാക്കാന്‍ തൊഴില്‍ മന്ത്രാലയം തീരുമാനിച്ചു. 

ഷോപ്പിങ് മാളുകളിലും ഹൈപ്പര്‍ മാര്‍ക്കറ്റുകളിലെ ചില  തൊഴിലുകള്‍ ഒമാനി പൗരന്മാര്‍ക്ക് മാത്രമാക്കിയതായി മന്ത്രാലയം അറിയിച്ചു. 
 ചെറിയ ജോലികള്‍ ഒമാനികളുടെ നൈപുണ്യത്തിന് ചേര്‍ന്നതല്ലെന്നും അതുകൊണ്ടു തന്നെ അത്തരം മേഖലകളില്‍ ഒമാനികളെ നിയമിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Top