News Desk

2021-04-03 03:25:19 pm IST
മസ്‌കത്ത്: രാജ്യത്ത് അനാശാസ്യ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട 11 സ്ത്രീകള്‍ ഉള്‍പ്പെടെ 16 പ്രവാസികളെ റോയല്‍ ഒമാന്‍ പൊലീസ് അറസ്റ്റു ചെയ്തു. അല്‍ വുസ്ത ഗവര്‍ണറേറ്റ് പൊലീസ് കമാന്‍ഡ്, ദുക്ഖം സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്സ് പൊലീസ് യൂണിറ്റ് എന്നിവയുടെ പിന്തുണയോടെയോണ് പ്രതികളെ അറസ്റ്റ് ചെയ്തതെന്ന് റോയല്‍ ഒമാന്‍ പൊലീസ് പ്രസ്താവനയില്‍ അറിയിച്ചു.

രാജ്യത്തെ പൊതു ധാര്‍മ്മികതയ്ക്ക് വിരുദ്ധമായ ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവരെ കര്‍ശനമായ നിയമ നടപടികള്‍ക്ക് വിധേയരാക്കുമെന്നും ഒമാന്‍ പൊലീസ് വ്യക്തമാക്കി.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top