News Desk

2021-03-17 07:54:37 pm IST
ദോഹ: ഖത്തറില്‍ പുതുതായി നിര്‍മിക്കപ്പെട്ട ഫ്രീ ട്രേഡ് സോണില്‍ നിക്ഷേപം നടത്താന്‍ 100 ഓളം വാണിജ്യ രാജ്യാന്തര കമ്പനികള്‍ മുന്നോട്ട് വന്നിട്ടുണ്ടെന്ന്  ഫ്രീ സോങ് ഉപ മേധാവി അബ്ദുല്ല ബിന്‍ ഹമദ് അല്‍ മിസ്‌നദ്. നിലവില്‍ അറുപത് കമ്പനികള്‍ ഫ്രീ സോണ്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

റാസ് അബൂ ഫൈന്തസിലെ ഫ്രീ സോണ്‍ കേന്ദ്രീകരിച്ചു നിലവില്‍ നാല്‍പത് രാജ്യാന്തര കമ്പനികള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഖത്തര്‍ ബിസിനസ് കമ്യൂണിറ്റിയില്‍ നിന്നും പുറത്തു നിന്നും ശക്തരായ ബിസിനസ് സംരംഭകരെ ഫ്രീ സോണില്‍ കൊണ്ടുവരാന്‍ ഫ്രീ സോണ്‍ അതോറിറ്റിക്ക് സാധിച്ചു. അന്താരാഷ്ട്ര തലത്തില്‍ ഫ്രീ സോണുകള്‍ അതാത് രാജ്യങ്ങള്‍ക്കും അന്താരാഷ്ട്ര സാമ്പത്തിക വ്യവസ്ഥക്കും നല്‍കുന്ന സംഭാവനകള്‍ മഹത്തരമാണെന്നും അബ്ദുല്ല പറഞ്ഞു. 

ഖത്തറിനെ പോലെ നിരന്തരം സാമ്പത്തിക സൂചികകളില്‍ മുന്നോട്ട് കുതിക്കുന്ന രാഷ്ട്രത്തെ സംബന്ധിച്ചിടത്തോളം ഇത്തരം ഫ്രീ സോണുകള്‍ അനിവാര്യതയാണ്. പുതിയ കാലത്തിന്റെ ഡിമാന്റുകള്‍ക്ക് അനുസരിച്ചു രാജ്യത്ത് ഫ്രീ സോണുകള്‍ കൂടുതല്‍ ശക്തിപ്പെടുമെന്നാണ് കരുതുന്നതെന്നും അല്‍ മിസ്‌നദ് ഖത്തര്‍ ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ ചൂണ്ടിക്കാട്ടി. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top