News Desk

2021-04-03 11:13:35 am IST
ദോഹ: അന്താരാഷ്ട്ര ഗുണ നിലവാരമുള്ള 1136 തനത് പ്രാദേശിക ഖത്തരി ഉല്‍പ്പന്നങ്ങള്‍ വിപണിയിലെന്ന് വാണിജ്യ മന്ത്രാലയം റിപ്പോര്‍ട്ട്. ഖത്തറിലെ പ്രാദേശിക വിപണിക്കും കയറ്റുമതി ആവശ്യങ്ങള്‍ക്കും ഒരു പോലെ പര്യാപ്തമാണ് നിലവിലെ ഉല്പ്പാദന പ്രക്രിയകള്‍.   

രാജ്യത്ത് പ്രാദേശിക ഉല്‍പ്പന്നങ്ങള്‍ക്കുള്ള ജനങ്ങളുടെ താല്‍പര്യം പരിഗണിച്ച് പ്രാദേശിക ഫാക്ടറികള്‍ ഉല്‍പാദനങ്ങള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഖത്തര്‍ ദേശീയ വിഷന്‍ 2030ന്റെ ഭാഗമായി പ്രാദേശിക ഭക്ഷ്യ സുരക്ഷാ രംഗത്ത് സ്വയം പര്യാപ്തത കൈവരിക്കാനുള്ള ശ്രമങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്. 

177 ഓളം പുതിയ ഭക്ഷ്യ ഉല്‍പ്പന്നങ്ങളാണ് പൂര്‍ണമായും ഖത്തറില്‍ നിര്‍മിച്ച് പ്രാദേശിക വിപണിയില്‍ സജ്ജീകരിച്ചിരിക്കുന്നത്. പഴം പച്ചക്കറി, നിര്‍മാണ സാമഗ്രികള്‍, ഇറച്ചി ഉല്‍പ്പന്നങ്ങള്‍ എന്നിവയും ഖത്തറില്‍ ഉല്‍പാദനം സജീവമായിട്ടുണ്ട് എന്നും വാണിജ്യ മന്ത്രാലയം പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.     



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top