News Desk

2021-02-26 04:52:03 pm IST
അബുദാബി: യു.എ.ഇയില്‍ ഇന്നും മൂവായിരത്തില്‍ അധികം പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് 3498 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ - പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇന്ന് നടത്തിയ 1,87,176 പരിശോധനകളില്‍ നിന്നാണ് പുതിയ കേസുകള്‍ കണ്ടെത്തിയത്.

ഇന്ന് ചികിത്സയിലായിരുന്ന 2478 പേരാണ് രോഗമുക്തരായത്. ഇതോടെ ആകെ രോഗമുക്തി 3,77,537 ആയി. രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16 കൊവിഡ് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഇതുവരെ 1198 പേരാണ് വൈറസ് ബാധിച്ച് മരിച്ചത്.

രാജ്യത്ത് ആകെ മൊത്തം 3,85,160 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം, യു.എ.ഇയില്‍ നിലവില്‍ ചികിത്സയില്‍ കഴിയുന്നത് 6425 പേരാണ്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top