News Desk

2021-03-11 12:49:08 am IST
ദോഹ: ഖത്തറില്‍ കൊവിഡ്-19 നെതിരായ വാക്‌സിനേഷന്‍ ആരംഭിച്ചതുമുതല്‍ 380,000-ത്തിലധികം ഡോസുകള്‍ വിതരണം ചെയ്തതായി ഖത്തര്‍ ദേശീയ ആരോഗ്യ സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാന്‍ അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍.  

പ്രതിദിനം 15,000 ഡോസുകള്‍ നല്‍കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കൊവിഡ് വ്യാപനം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ ദോഹ സമയം രാത്രി ഒന്‍പത് മണിയ്ക്ക് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അല്‍ ഖാല്‍. 

യു.കെയില്‍ നിന്നുള്ള ഗുരുതരമായ കൊവിഡ് വകഭേദ കേസുകള്‍ രാജ്യത്തെത്തിയതായും അബ്ദുല്‍ ലത്തീഫ് അല്‍ഖാല്‍ സ്ഥിരീകരിച്ചു. വകഭേദ കേസുകള്‍ വേഗത്തില്‍ പടരുന്നതും ബുദ്ധിമുട്ട് സൃഷ്ടിക്കുന്നതാണെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH 

Top