News Desk

2020-02-12 04:35:43 pm IST


ഷാര്‍ജ: ഷാര്‍ജ നാഷണല്‍ പെയിന്റിന് സമീപത്തെ വ്യവസായ മേഖല 15ലെ ലേബര്‍ ക്യാമ്പില്‍ ശമ്പളം മുടങ്ങിയതിനെ തുടര്‍ന്ന് 500ലേറെ തൊഴിലാളികള്‍ ദുരിതത്തില്‍. 50തോളം മലയാളി ജോലിക്കാരും ക്യാംപിലുണ്ട്. 

ഇന്ത്യക്കാരന്റെ ഉടമസ്ഥതയിലുള്ള നിര്‍മാണ കമ്പനിയിലെ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളിലെ തൊഴിലാളികള്‍ക്കാണ് ശമ്പളം മുടങ്ങിയിരിക്കുന്നത്. 

ആഗസ്റ്റ് മുതല്‍ ശമ്പളം ലഭിച്ചിട്ടില്ലെന്ന് മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ പരാതിപ്പെടുന്നു. 35 വര്‍ഷമായി പ്രവര്‍ത്തിച്ചുവരുന്ന കമ്പനിക്ക് യു.എ.ഇയില്‍ വിവിധ സ്ഥലങ്ങളില്‍ ബ്രാഞ്ചുകളുണ്ട്.

അതേസമയം, തൊഴിലാളികളില്‍ 100ലധികം പേരുടെ വിസാകാലാവധി കഴിഞ്ഞിട്ടുണ്ട്. വ്യവസായ മേഖല 15ലെ ഫാല്‍ക്കന്‍ കമ്പനിക്കും അല്‍മ സൂപ്പര്‍ മാര്‍ക്കറ്റിനും സമീപമാണ് ക്യാമ്പ് പ്രവര്‍ത്തിക്കുന്നത്.

Top