News Desk

2021-03-03 10:57:29 am IST
ദോഹ: ഖത്തറില്‍ 70 വയസിന് മുകളില്‍ പ്രായമുള്ളവവരുടെ അറുപത് ശതമാനം വാക്‌സിനേഷന്‍ നടപടികളും പൂര്‍ത്തിയായെന്ന് ആരോഗ്യ മന്ത്രി ഡോ. ഹനാന്‍ അല്‍ കുവാരി അഭിപ്രായപ്പെട്ടു. ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ പ്രത്യേക കുറിപ്പിലാണ് ആരോഗ്യ മന്ത്രി ഇക്കാര്യം പറഞ്ഞിരിക്കുന്നത്.

പ്രായാധിക്യമുള്ളവര്‍ക്ക് കൊവിഡ് വൈറസ് വലിയ രീതിയില്‍ വിപത്ത് സൃഷ്ടിക്കുമെന്നതിനാല്‍ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ നേരത്തെ തന്നെ ജാഗ്രത പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പ്രായാധിക്യമുള്ളവര്‍ക്ക് പ്രത്യേകമായി ഹമദ് മെഡിക്കല്‍ കോര്‍പറേഷന്‍ വാക്‌സിനേഷന്‍  ക്ലിനിക്കുകള്‍ സജ്ജീകരിച്ചിരുന്നു. 

ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രായാധിക്യമുള്ളവര്‍ക്ക് വീടുകളില്‍ എത്തി വാക്‌സിനേഷന്‍ നല്‍കാനുള്ള നടപടികളും പൂര്‍ത്തിയായിട്ടുണ്ട്. ജനങ്ങളുടെ സഹകരണമാണ് ഖത്തറില്‍ വാക്‌സിനേഷന്‍ പ്രോഗ്രാം വലിയ വിജയമാക്കി തീര്‍ത്തെന്നും അല്‍ കുവാരി പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top