News Desk

2021-03-25 03:36:16 pm IST
മസ്‌കത്ത്: ഒമാനില്‍ ഇന്നും എഴുന്നൂറിനു മുകളില്‍ പുതിയ കൊവിഡ് രോഗികള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 733 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചപ്പോള്‍ 546 പേര്‍ കൂടി രോഗമുക്തി നേടി. 

അതേസമയം, രാജ്യത്ത് ഇന്ന് വൈറസ് ബാധിച്ച് ആറു പേര്‍ കൂടി മരണപ്പെട്ടു. ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് രാജ്യത്ത് ഇതുവരെ 153,838 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതില്‍ 140,766 പേര്‍ ഇതുവരെ രോഗമുക്തി നേടി. ഇതുവരെ 1,650 കൊവിഡ് മരണമാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top